ന്യൂഡെൽഹി: ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്‌ഥയുണ്ടായ ജഹാംഗീര്‍പുരിയില്‍ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് എതിരെ ഡെൽഹി പോലീസ് കേസെടുത്തു. ഡെൽഹി കലാപത്തിലെ പ്രതികളിലൊരാളായ വിഎച്ച്പി പ്രാദേശിക നേതാവ് പ്രേം ശർമയെ അറസ്‌റ്റ് ചെയ്‌തു.
ശനിയാഴ്‌ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ആണ് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്നുണ്ടായ അക്രമത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ കല്ലേറുണ്ടായതായും ചില വാഹനങ്ങൾ കത്തിച്ചതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ ഡെൽഹി പോലീസ് ഇതുവരെ 23 പേരെ അറസ്‌റ്റ് ചെയ്‌തു. സംഘര്‍ഷത്തിന് ശേഷം നിരവധി ആളുകള്‍ ഒളിവില്‍ പോയിട്ടുണ്ട്.
Most Read: മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്; ആംവേയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി