‘വിധി സമൂഹത്തിനുള്ള താക്കീത്’; വിസ്‌മയ കേസിൽ പബ്ളിക് പ്രോസിക്യൂട്ടര്‍

By Desk Reporter, Malabar News
'Judgment is a warning to society'; Public Prosecutor in the Vismaya case
Ajwa Travels

കൊല്ലം: വിസ്‌മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കീതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്‌ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ആയിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അത് സമൂഹത്തിനുള്ള താക്കീത് തന്നെയാണ് എന്നായിരുന്നു പബ്ളിക് പ്രോസിക്യൂട്ടറുടെ പ്രതികരണം.

പ്രതിക്കെതിരെയുള്ള വിധി മാത്രമല്ല സമൂഹത്തിനുള്ള സന്ദേശമാണെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ കൂട്ടിചേര്‍ത്തു. അതേസമയം കിരണ്‍ കുമാറിന് പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ലെന്ന് വിസ്‌മയയുടെ മാതാവ് സജിത പറഞ്ഞു. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. ശിക്ഷ കുറഞ്ഞുപോയെന്നും മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും 12.5 ലക്ഷം രൂപ പിഴയും ആണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

ആത്‌മഹത്യാ പ്രേരണക്ക് ആറ് വര്‍ഷമാണ് തടവുശിക്ഷ. വിധി പ്രസ്‌താവം കേള്‍ക്കാന്‍ വിസ്‍മയയുടെ പിതാവ് ത്രിവിക്രമനും പ്രതി കിരണ്‍ കുമാറും കോടതിയിൽ എത്തിയിരുന്നു. വിസ്‌മയയുടെ മരണത്തിന് 11 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നാല് മാസത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്.

Most Read:  ആലപ്പുഴയിൽ കുട്ടിയുടെ വിവാദ മുദ്രാവാക്യം; ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലർ ഫ്രണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE