തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു

By News Desk, Malabar News
MalabarNews_Thalassery-Hospital
Ajwa Travels

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ കോവിഡ് ഇതര രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ മറ്റു രോഗങ്ങൾക്കുള്ള ഒപി പ്രവർത്തനം ഉൾപ്പെടെ നിർത്തിയിരുന്നു.

രോഗവ്യാപനത്തിന്റെ തോത് കുറയുകയും ആശുപത്രിയിൽ കോവിഡ് ചികിൽസയ്‌ക്കായി എത്തുന്ന രോഗികളുടെ എണ്ണം കുറയുകയും ചെയ്‌ത സാഹചര്യത്തിലാണ് ഒപി പ്രവർത്തനം പുനരാരംഭിച്ചത്. കോവിഡ് ഇതര രോഗങ്ങൾക്കുള്ള കിടത്തി ചികിൽസയും അടുത്ത ദിവസം ആരംഭിക്കും.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലെ 215 കിടക്കകളാണ് കോവിഡ് ബാധിതർക്കായി നീക്കിവെച്ചത്. എന്നാൽ ഇപ്പോൾ 54 പേർ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഈ സാഹചര്യത്തിൽ വാർഡുകൾ വൃത്തിയാക്കി സജ്‌ജീകരിച്ചതിന് ശേഷം അടുത്ത ദിവസം ഇതര രോഗികളെ പ്രവേശിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Malabar News: കോഴിക്കോട് പയ്യോളിയിൽ പൂജ സ്‌റ്റോറിന് തീപിടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE