കണ്ണൂർ സർവകലാശാല വിസി നിയമനം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

By News Bureau, Malabar News
high-court
Ajwa Travels

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌താണ് ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

വിസി നിയമനത്തിൽ പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. എന്നാൽ പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നും സേർച്ച് കമ്മറ്റിയുടെ അനുമതി വേണ്ടെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ.

ഹരജിയിൽ ഗവർണർ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായുളള ശീതസമരം അവസാനിച്ചതോടെ കോടതിയിൽ ഗവർണറുടെ നീക്കം നിർണായകമാകും.

കണ്ണൂർ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ശുപാർശ ചെയ്‌ത്‌ മന്ത്രി ആർ ബിന്ദു ​ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്‌ഞാ ലംഘനവുമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ മന്ത്രിക്കെതിരെ ലോകായുക്‌തയിൽ കേസ് നിലവിലുണ്ട്.

Most Read: സിൽവർ ലൈൻ; അനുമതി നൽകുന്നതിൽ ഇനിയും കടമ്പകളുണ്ടെന്ന് റെയിൽവേ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE