കരിപ്പൂർ സംരക്ഷണം; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് പാതയോര സമരം

By Desk Reporter, Malabar News
SYS Protest for Karipur_Malabar News
ഫയൽ ചിത്രം
Ajwa Travels

മലപ്പുറം: മലബാറിന്റെ അഭിമാനവും പൊതുമേഖലയിലെ അന്താരാഷ്‍ട്ര വിമാനത്താവളവുമായ കരിപ്പൂരിനെ തകർക്കാൻ അനുവദിക്കില്ല എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാതയോര സമരം പൂർണ്ണമായി. മലപ്പുറം-കോഴിക്കോട് ദേശീയ പാതയില്‍ മലപ്പുറം കുന്നുമ്മല്‍ മുതല്‍ പുളിക്കല്‍ പതിനൊന്നാം മൈല്‍ വരെയുള്ള കേന്ദ്രങ്ങളിലാണ് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ പാതയോര സമരം നടന്നത്.

Related News: ചിറകരിയരുത്; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് സമരാരംഭം

മലപ്പുറം മുതല്‍ കോഴിക്കോട് മുതലക്കുളം വരെ 54 കിലോമീറ്ററാണ് പാതയോര സമരം സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മലപ്പുറം ഈസ്റ്റ് ജില്ലയിലെ 36 കേന്ദ്രങ്ങളില്‍ 20 പേര്‍ വീതം അണിനിരന്നായിരുന്നു സമര പരിപാടികള്‍. വൈകീട്ട് അഞ്ചിന് ആരംഭിച്ച പരിപാടിയില്‍ കോഴിക്കോട് മുതലക്കുളത്ത് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫിയും മലപ്പുറത്ത് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിയും ആദ്യ കണ്ണിയായി.

മലപ്പുറം കുന്നുമ്മലില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്‌തു. മലബാറിന്റെ വികസന മുഖമായ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പിൻമാറണമെന്നും നിസാര കാര്യങ്ങള്‍ ഊതി വീര്‍പ്പിച്ച് എയര്‍പോര്‍ട്ടിനെ ഇല്ലായ്‌മ ചെയ്യുന്നതിന് പകരം എയര്‍പോര്‍ട്ട് വികസനത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തന്നെ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്‌തുത എയര്‍പോര്‍ട്ട് തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടകളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പ്പിക്കാന്‍ മത-രാഷ്ട്രീയ-സംഘടനാ ഭേദമന്യേ എല്ലാവരും കൈക്കോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. അബൂബക്കര്‍ പടിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍മാരായ സിദ്ധീഖ് സഖാഫി പാലക്കാട്, എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്‌തഫ കോഡൂര്‍, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ജമാല്‍ കരുളായി, എ.പി ബഷീര്‍ ചെല്ലക്കൊടി, സിദ്ധീഖ് സഖാഫി വഴിക്കടവ് എന്നിവർ പ്രസംഗിച്ചു.

Related News: കരിപ്പൂരിന്റെ ചിറകരിയരുത്; ഐക്യദാര്‍ഢ്യവുമായി കാന്തപുരവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE