പരിസ്‌ഥിതി ലോല മേഖല; കരട് വിജ്‌ഞാപന കാലാവധി 31 വരെ, കര്‍ഷകർ പ്രക്ഷോഭത്തിലേക്ക്

By Web Desk, Malabar News
westernghats-report
Representational Image
Ajwa Travels

കോഴിക്കോട്: കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിൻ മേൽ അന്തിമ വിജ്‌ഞാപനം വരാനിരിക്കെ പരിസ്‌ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ വ്യക്‌തത തേടി കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെ ആണ് വീണ്ടും പ്രതിഷേധം ഉയരുന്നത്.

ജനവാസ കേന്ദ്രങ്ങള്‍ പരിസ്‌ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇക്കാര്യത്തില്‍ അവ്യക്‌തത ഏറെയെന്നാണ് കര്‍ഷകരുടെ പരാതി. വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും ഒന്നിനു പുറകെ ഒന്നായി വന്ന വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ക്കും എല്ലാം ശേഷം പശ്‌ചിമഘട്ട മേഖലയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച അന്തിമ വിജ്‌ഞാപനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.

ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ മലയോര മേഖലകളില്‍ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ജനവാസ മേഖലകള്‍ പരിസ്‌ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടില്ലെന്നാണ് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്. മാത്രമല്ല, പരിസ്‌ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 31 വില്ലേജുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന വിവരവും പുറത്ത് വന്നു. പട്ടികയില്‍ ഇപ്പോഴും തുടരുന്ന വില്ലേജുകളിലാണ് പ്രതിഷേധം ഉയരുന്നത്.

കസ്‌തൂരി രംഗന്‍ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്‌ഥാനത്തില്‍ 2013ല്‍ ഇറക്കിയ കരട് വിജ്‌ഞാപനമാണ് നിലവിലുളളത്. എന്നാല്‍ കേരളത്തിന്റെ ആവശ്യ പ്രകാരം പരിസ്‌ഥിതി ലോല മേഖലയുടെ പരിധിയില്‍ പിന്നീട് കുറവ് വരുത്തിയിരുന്നു. ഹരിത ട്രിബ്യൂണല്‍ ഈ ഭേദഗതി തടഞ്ഞ് ഉത്തരവിറക്കുകയും ചെയ്‌തു. അതിനാല്‍ തന്നെ അന്തിമ വിജ്‌ഞാപനത്തില്‍ കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടണമെങ്കില്‍ ഹരിത ട്രിബ്യൂണലിന്റെ അനുമതി അനിവാര്യമാണ്.

Read Also: ഒമൈക്രോൺ വാക്‌സിൻ ഫലം കുറയ്‌ക്കും; അതിവേഗ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE