ബഹ്‌റൈനിൽ ‘കീം’ പരീക്ഷ സെന്റർ; മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ കൗൺസിൽ

By Staff Reporter, Malabar News
world-nri-council
Representational image
Ajwa Travels

മനാമ: കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ കീം (കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചറൽ ആൻഡ് മെഡിക്കൽ എൻട്രൻസ് എക്‌സാം) പരീക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ വിദ്യാർഥികളുടെ ആശങ്ക അറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ കൗൺസിൽ. മുൻവർഷങ്ങളിൽ പരീക്ഷ സമയത്ത് വിദ്യാർഥികൾ കേരളത്തിലേക്ക് യാത്ര ചെയ്‌തിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നിനിൽക്കുന്നതിനാൽ നിലവിൽ ഇത്തരം യാത്രകൾ സാധ്യമാവില്ല. ഇത് കണക്കിലെടുത്ത് വിദ്യാർഥികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്നും, ഇവരുടെ ഭാവി പഠനം സുഗമമാക്കാൻ ബഹ്‌റൈനിൽ പരീക്ഷ സെന്റർ അനുവദിക്കണമെന്നും വേൾഡ് എൻആർഐ കൗൺസിൽ അയച്ച കത്തിൽ പറയുന്നു.

ഇന്ത്യൻ എംബസിയുമായി സഹകരിച്ചു കൊണ്ട് ബഹ്‌റൈനിൽ തന്നെ ഇതിനുള്ള സംവിധാനം ഒരുക്കിയാൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഗുണകരമാവുമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർക്കും വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചിട്ടുണ്ട്.

Read Also: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE