അഭിമാന നേട്ടവുമായി കേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്

By News Bureau, Malabar News
pinarayi-vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: ഭരണമികവില്‍ വീണ്ടും ഒന്നാമതായി കേരളം. പബ്ളിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ളിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 (PAI)ല്‍ ആണ് വലിയ സംസ്‌ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ചവെച്ച സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇടതുപക്ഷ സര്‍ക്കാറിനൊപ്പം അണിനിരന്ന കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും കൂടുതല്‍ മികവിലേക്കുയരാന്‍ ഇത് നമുക്ക് പ്രചോദനമാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ നൻമയ്‌ക്കും പുരോഗതിക്കുമായി ഇനിയും കൈകള്‍ കോര്‍ത്ത് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കുറിച്ചു.

സമത്വം, വളര്‍ച്ച, സുസ്‌ഥിരത എന്നീ മാനകങ്ങളെ അടിസ്‌ഥാനമാക്കിയാണ് പബ്ളിക് അഫയേര്‍സ് ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്.

ദേശീയ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷൻ പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങളിൽ എത്രമാത്രം മികവ് പുലര്‍ത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അടിസ്‌ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പ്രകൃതി സൗഹൃദവും സര്‍വതല സ്‌പര്‍ശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളില്‍ കേരളം മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചതായാണ് പഠനത്തില്‍ പറയുന്നത്.

Most Read: കോവാക്‌സിൻ; ലോകാരോഗ്യ സംഘടനയുടെ ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE