ആരോഗ്യ മേഖലയിൽ 250 പേർക്ക് രോഗബാധ; രോഗമുക്‌തി 6767, രോഗബാധ 7283, സമ്പർക്കം 5731

By Desk Reporter, Malabar News
Kerala Covid Report 2020 Nov 15 _ Malabar News
Ajwa Travels

തിരുവനന്തപുരം: ആശങ്ക സൃഷ്‌ടിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ വർധിക്കുന്നു. ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 250 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു എന്നത് ആശങ്ക ഉയർത്തുന്നു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1025 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും യുവസമൂഹത്തിലെ ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. 30 വയസ്സുള്ള, തൃശൂർ പേരമംഗലം സ്വദേശിനി സവിതയാണ് കോവിഡ് മരണത്തിന് ഇരയായത്.

ഇന്നത്തെ ആകെ രോഗബാധ 7283 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 6767 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 24 ആണ്. സമ്പര്‍ക്ക രോഗികള്‍ 5731 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1158 രോഗബാധിതരും, 95,008 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 08 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 234
കണ്ണൂർ: 405
വയനാട്: 158
കോഴിക്കോട്: 970
മലപ്പുറം: 1025
പാലക്കാട്: 648
തൃശ്ശൂർ: 809
എറണാകുളം: 606
ആലപ്പുഴ: 563
കോട്ടയം: 432
ഇടുക്കി: 124
പത്തനംതിട്ട: 296
കൊല്ലം: 418
തിരുവനന്തപുരം: 595

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 6767, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 780, കൊല്ലം 767, പത്തനംതിട്ട 257, ആലപ്പുഴ 181, കോട്ടയം 246, ഇടുക്കി 53, എറണാകുളം 843, തൃശൂര്‍ 831, പാലക്കാട് 322, മലപ്പുറം 432, കോഴിക്കോട് 1154, വയനാട് 155, കണ്ണൂര്‍ 440, കാസര്‍ഗോഡ് 306. ഇനി ചികിൽസയിലുള്ളത് 95,008. ഇതുവരെ ആകെ 2,28,998 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: സെക്രട്ടറിയേറ്റ് തീപിടുത്തം; ഫോറൻസിക് ഉദ്യോഗസ്‌ഥർക്ക്‌ നേരെ ഐജിയുടെ ഭീഷണി; ആരോപണവുമായി ചെന്നിത്തല

ആകെ 7283 രോഗബാധിതരില്‍ 144 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 5731 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 214, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 369 പേര്‍ക്കും, കോഴിക്കോട് 878, മലപ്പുറം 786, വയനാട് ജില്ലയില്‍ നിന്നുള്ള 149 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 434  പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 795 പേര്‍ക്കും, എറണാകുളം 184, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 543 പേര്‍ക്കും, ഇടുക്കി 69, കോട്ടയം 268, കൊല്ലം ജില്ലയില്‍ നിന്നുള്ള 410 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 227, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 405 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1113 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 24 ആണ്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പത്‌മാവതി (82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്‌ദുല്ല (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന്‍ നമ്പ്യാര്‍ (90), കൂരാര സ്വദേശി പത്‌മാനാഭന്‍ (55) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Related News: കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍

ഇന്ന് രോഗം ബാധിച്ചത് 250 ആരോഗ്യ പ്രവർത്തകർക്കാണ്. എറണാകുളം ജില്ലയിൽ നിന്ന് മാത്രം 76 ആരോഗ്യ പ്രവർത്തകർക്കും, മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസർഗോഡ് 10, കോഴിക്കോട് 08, കണ്ണൂർ 05, പത്തനംതിട്ട 04, തൃശൂർ 04, കൊല്ലം 03, ഇടുക്കി 03, വയനാട് 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,28,728 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 08  ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 643 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: സിപിഐഎം നേതാക്കളെ സന്ദര്‍ശിച്ച് ജോസ് കെ മാണി

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 08 ഹോട്ട് സ്‌പോട്ടുകളാണ്; ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്പാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2776 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,76,727 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,51,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,582 പേര്‍ ആശുപത്രികളിലുമാണ്.

National News: ബീഹാർ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന് വേണ്ടി നരേന്ദ്രമോദി രംഗത്തിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE