തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,14,894 ആണ്. ഇതിൽ രോഗബാധ 12,469 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,614 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 88 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.85% ആണ്. ആകെ ചികിൽസയിൽ ഉള്ളത് 1,08,560 പേരാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 416
കണ്ണൂർ: 535
വയനാട്: 259
കോഴിക്കോട്: 968
മലപ്പുറം: 1293
പാലക്കാട്: 957
തൃശ്ശൂർ: 1157
എറണാകുളം: 1322
ആലപ്പുഴ: 954
കോട്ടയം: 464
ഇടുക്കി: 417
പത്തനംതിട്ട: 588
കൊല്ലം: 1412
തിരുവനന്തപുരം: 1727
സമ്പര്‍ക്ക രോഗികള്‍ 11,700 ഇന്നുണ്ട്. ഉറവിടം അറിയാത്ത 617 രോഗബാധിതരും, 1,08,560 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 60 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 93.83 ശതമാനമാണ്.ഇന്നത്തെ 12,469 രോഗബാധിതരില്‍ 92 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
സമ്പര്‍ക്കത്തിലൂടെ 11,700 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 410 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 474 പേര്‍ക്കും, കോഴിക്കോട് 951, മലപ്പുറം 1261, വയനാട് ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 614 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1135 പേര്‍ക്കും, എറണാകുളം 1257, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 947 പേര്‍ക്കും, ഇടുക്കി 396, കോട്ടയം 437, കൊല്ലം ജില്ലയില്‍ നിന്നുള്ള 1405 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 576, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 1595 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 13,614, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1486, കൊല്ലം 837, പത്തനംതിട്ട 417, ആലപ്പുഴ 1079, കോട്ടയം 831, ഇടുക്കി 277, എറണാകുളം 1899, തൃശൂര്‍ 1189, പാലക്കാട് 1428, മലപ്പുറം 1568, കോഴിക്കോട് 947, വയനാട് 383, കണ്ണൂര്‍ 700, കാസര്‍ഗോഡ് 573. ഇനി ചികിൽസയിലുള്ളത് 1,08,560. ഇതുവരെ ആകെ 26,53,207 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
Most Read: ഓൺലൈൻ വിദ്യാഭ്യാസം; പഠന ഉപകരണങ്ങൾ ഇല്ലാത്തവരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 11,743 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 88 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 60 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 18, തിരുവനന്തപുരം 10, കൊല്ലം, തൃശൂര്‍ 6 വീതം, എറണാകുളം, കാസര്‍ഗോഡ് 4 വീതം, പത്തനംതിട്ട, പാലക്കാട്, വയനാട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗബാധ.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
Related News: പ്രതിദിന രോഗബാധയിൽ നേരിയ വർധന; 24 മണിക്കൂറിൽ 67,208 കോവിഡ് ബാധിതർ
ടി.പി.ആര്‍. 30%-ന് മുകളിലുള്ള 18 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.
സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 4,83,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,55,596 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 28,227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2492 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: ഡെല്‍റ്റ വകഭേദം; കോവിഷീല്‍ഡ് ആദ്യഡോസ് 61 ശതമാനം ഫലപ്രദം; റിപ്പോര്‍ട്