പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ; ജാഗ്രത

By News Desk, Malabar News
Covid Spread In Kerala Its Peek Level May Be from February 26
Ajwa Travels

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും കോവിഡ് ബാധ ഉയരുന്നു. പ്രതിദിന കോവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ് . 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്‌ഥിരീകരിച്ചത്. മാർച്ച് 15ന് ശേഷം കോവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടിരിക്കുന്നത്. 644 പേർ രോ​ഗമുക്‌തി നേടിയിട്ടുണ്ട്.

ഈ മാസം ആദ്യം മുതൽ കേരളത്തിലെ കോവിഡ് കണക്ക് ക്രമാനു​ഗതമായി വർധിക്കുകയാണ്. ഈ മാസം ഒന്നാം തീയതി 250 പേർക്ക് മാത്രമായിരുന്നു കോവിഡ് ബാധിച്ചതെങ്കിൽ മാസാവസാനമായതോടെ അത് 1197ൽ എത്തിയിരിക്കുകയാണ്.

മെയ് 13ആം തീയതിയോടെ പ്രതിദിന കോവിഡ് കേസുകൾ 500 കടന്നിരുന്നു. 25ആം തീയതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തീയതികളിൽ 800ന് മുകളിലായിരുന്നു കോവിഡ് കണക്ക്. അതാണിപ്പോൾ 1000 കടക്കുന്ന അവസ്‌ഥയിലേക്കെത്തിയത്.

Most Read: തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്‌ഥിരീകരിച്ച് റിപ്പോർട്; പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE