നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

സിഎംഡിആർഎഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇന്ന് മുതൽ സഭയിൽ സജീവ ചർച്ചയാകും

By Web Desk, Malabar News
KUWJ Against The Media Ban In Kerala Niyamasabha Today
Ajwa Travels

തിരുവനന്തപുരം: കത്തുന്ന വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സിഎംഡിആർഎഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇന്ന് മുതൽ സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ മാസം ഒൻപതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.

സമരങ്ങളെ സർക്കാർ അടിച്ചമർത്തുന്നു എന്നും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും ആരോപിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. സഭയ്‌ക്ക്‌ പുറത്തും ഇതേ വിഷയങ്ങൾ ഉയർത്തി പ്രതിഷേധം ശക്‌തമാക്കാൻ ആണ് യുഡിഎഫ് തീരുമാനം.

ധന വിനിയോഗ ബില്ലും ഇന്ന് സഭയിൽ ചർച്ചയ്‌ക്ക് വരും. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്നു ലിസ്‌റ്റ് ചെയ്‌തിരുന്ന കാലിക്കറ്റ് സർവകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വെച്ചു.

National News: ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE