തിരുവനന്തപുരം: സംസ്‌ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 1,55,290 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.
തിരുവനന്തപുരത്ത് 2,71,000, എറണാകുളത്ത് 3,14,500, കോഴിക്കോട് 2,14,500 ഡോസ് എന്നിങ്ങനെയാണ് കോവിഷീല്‍ഡ് വാക്‌സിൻ ലഭ്യമായത്. കോവാക്‌സിന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്.
ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിൽ എത്തിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്‌ക്ക് വാക്‌സിനേഷന്‍ ശക്‌തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഇന്തോനേഷ്യൻ ജയിലിലെ തീപിടുത്തം; മരണസംഖ്യ 44 ആയി