‘കേരള സ്‌റ്റോറി’ സംപ്രേഷണം ചെയ്‌തു; ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ തിയറ്ററിൽ റിലീസ് ചെയ്‌ത സിനിമ ദൂരദർശൻ സംപ്രേഷണം ചെയ്യുന്നതിൽ എന്താണു തെറ്റെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു.

By Desk Reporter, Malabar News
kerala story telecasted in doordarshan
കേരള സ്‌റ്റോറിയിലെ രം​ഗം | Image from imdb
Ajwa Travels

തിരുവനന്തപുരം: ആർഎസ്‌എസിന്റെ രാഷ്‌ട്രീയ ലക്ഷ്യമെന്ന് പരക്കെ ആരോപണമുയർന്ന ‘കേരള സ്‌റ്റോറി’ ദൂ​ര​ദ​ർ​ശ​ൻ പ്രക്ഷേപണം ചെയ്‌തു. പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വിഡി സ​തീ​ശ​നും സിപിഎം സംസ്‌ഥാന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​നും തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക​ൾ ത​ള്ളി​യാ​ണ് വെ​ള്ളി​യാ​ഴ്‌ച രാ​ത്രി ചി​ത്രം സം​പ്രേ​ഷ​ണം ചെയ്‌തത്‌.

രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​നു​ള്ള സം​ഘ്​​പ​രി​വാ​റി​ന്‍റെ വി​ഷ​ലിപ്‌ത അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ്ചിത്രമെന്നും ദൂ​ര​ദ​ർ​ശ​ൻ തീ​രു​മാ​നം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും കമ്മീഷന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ധ്രു​വീ​ക​ര​ണ നീ​ക്കം ന​ട​ത്തി വോ​ട്ട് നേടാനുള്ള ശ്ര​മ​മാ​ണ് കേ​ര​ള സ്‌റ്റോറി പ്ര​ദ​ർ​ശ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് എംവി ഗോ​വി​ന്ദ​നും ആ​രോ​പി​ച്ചു.

‘കേരള സ്‌റ്റോറി’ സിനിമ ദൂരദർശനിൽ പ്രദർപ്പിക്കുന്നതിനെതിരായ ഹരജി ഹൈകോടതി പരിഗണിച്ചെങ്കിലും ഇടപെട്ടില്ല. വെള്ളിയാഴ്‌ച (ഏപ്രിൽ അഞ്ചിന്) രാത്രി ദൂരദർശനിൽ സിനിമ പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസും തിരുവനന്തപുരം സ്വദേശി കെജി സൂരജുമാണ് ഹരജി നൽകിയത്.

തെരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച് ഇ-മെയിലിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പരാതിയിലെ നടപടിക്ക് കാക്കാതെ നേരിട്ട് കോടതിയിലെത്തിയത് ചൂണ്ടിക്കാട്ടിയ ജസ്‌റ്റിസ്‌ ടിആർ രവി ഹരജിയിൽ ഇടപെടാനാവില്ലെന്ന് വ്യക്‌തമാക്കുകയായിരുന്നു. തുടർന്ന് ഹരജി ഏപ്രിൽ 11ന് പരിഗണിക്കാൻ മാറ്റിയെങ്കിലും സിനിമ പ്രദർശിപ്പിച്ചു.

സിനിമ പ്രദർശിപ്പിക്കുന്നതിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ യൂത്ത് കോൺഗ്രസും പ്രതിഷേധിച്ചു. സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ തിയറ്ററിൽ റിലീസ് ചെയ്‌ത സിനിമ ദൂരദർശൻ സംപ്രേഷണം ചെയ്യുന്നതിൽ എന്താണു തെറ്റെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർഥി കൂടിയായ കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു.

MOST READ | കെജ്‌രിവാളിനെ നീക്കണം; ഇടപെടാതെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE