താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത; 688 കോടിയുടെ അനുമതി

By News Desk, Malabar News
MalabarNews_ Thamarassery churam
താമരശ്ശേരി ചുരം
Ajwa Travels

കോഴിക്കോട്: താമരശേരി ചുരം റോഡിനു ബദലായി വയാനാട്ടിലേക്ക് തുരങ്കപാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കിഫ്ബിയില്‍നിന്ന് 688 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ആനക്കാംപൊയില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന ഈ പാതക്ക് 7.82 കിലോമീറ്റര്‍ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റര്‍. തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനെ  ഇതിനായി നിയമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ പഠനത്തിനുശേഷം കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അത് ലഭിച്ചാല്‍ മറ്റു നടപടി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

നിലവില്ലുള്ള ചുരംപാത വനഭൂമിയിലൂടെ ആയതിനാല്‍ വീതി കൂട്ടുന്നതിനു തടസങ്ങളുണ്ട്. ബദല്‍ പാതയെന്നത് ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാകാറുണ്ട്. പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Malabar News: മഞ്ചേശ്വരം ഡയാലിസിസ് കേന്ദ്രം യാഥാര്‍ഥ്യമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE