നേതാക്കളെ അവഹേളിക്കാൻ അനുവദിക്കില്ല; കെ സുധാകൻ

By Syndicated , Malabar News
k-sudhakaran
Ajwa Travels

തിരുവനന്തപുരം: ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. കേന്ദ്രത്തിന് കൈമാറിയത് മികച്ച പട്ടികയെന്നും കുപ്രചരണങ്ങളിൽ സഹപ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

തങ്ങൾക്ക് ഇഷ്‌ടമില്ലാത്തവർ നേതൃത്വത്തിലെത്തിയാൽ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ നമ്മുടെ പ്രസ്‌ഥാനത്തിന്‍റെ ബന്ധുക്കളല്ല, ശത്രുക്കളാണ്. ഒരു നേതാവിനോടുള്ള ഇഷ്‌ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്‌തിഹത്യ ചെയ്യുന്നതും അച്ചടക്ക ലംഘനമാണ്. കോൺഗ്രസിന്റെ പേരിൽ സമൂഹിക മാദ്ധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവർ അത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറണമെന്ന് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ താക്കീത് ചെയ്യുന്നുവെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നൽകി.

കേരളത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട പിണറായി വിജയൻ – ആര്‍എസ്എസ് സഖ്യത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ എത്രയും പെട്ടെന്ന് തന്നെ ഡിസിസികൾ പ്രവർത്തന സജ്‌ജമാകേണ്ടതുണ്ട്. ഹൈക്കമാൻഡ് അന്തിമ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും കൂടുതൽ ഊർജത്തോടെ ഈ ജനവിരുദ്ധ ഭരണകൂടങ്ങളെ പിടിച്ചുലയ്‌ക്കുന്ന പ്രതിഷേധങ്ങളുമായി, നാടിന്റെ ശബ്‌ദമായി മാറാൻ ഓരോ പ്രവർത്തകനും ആത്‌മാർഥമായി ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുവെന്നും കെ സുധാകരന്‍ വ്യക്‌തമാക്കി.

Read also: കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE