വെള്ളക്കെട്ടിലൂടെ ബസ്​ ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്​ സസ്‍പെൻഷൻ 

By Web Desk, Malabar News
ksrtc stuck in water
Ajwa Travels

തിരുവനന്തപുരം: പൂ​ഞ്ഞാ​ർ സെന്റ് മേരീസ് പ​ള്ളി​യ്‌ക്ക്‌​ മു​ന്നി​ൽ കെഎസ്ആർടിസി ബ​സ്​​ വെ​ള്ള​ക്കെ​ട്ടി​ൽ മുങ്ങി സംഭവത്തിൽ ഡ്രൈവറെ ഗതാഗത വകുപ്പ്​ സസ്‌പെൻഡ്‌​ ചെയ്​തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്​ ജയദീപിനെയാണ്​ ​സസ്‌പെൻഡ്‌​ ചെയ്​തത്​.

യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശ നഷ്‌ടവും വരുത്തിയ ഡ്രൈവറെ സസ്‌പെൻഡ്‌ ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജുവാണ്​ നിർദ്ദേശം നൽകിയത്​. ശക്‌തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ഇദ്ദേഹം ബസ് ഓടിച്ചത്​.

ഈ​രാ​റ്റു​പേ​ട്ട​യ്‌ക്ക്‌​ പോ​കു​ന്ന ബ​സ്​ പള്ളിക്ക്​ മു​ന്നി​ലെ വ​ലി​യ വെ​ള്ള​ക്കെ​ട്ട്​ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പകുതിയോളം മു​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രെ നാട്ടുകാർ ര​ക്ഷ​പ്പെ​ടു​ത്തി. പിന്നാലെ വടം കെട്ടി ബസ് വെള്ളക്കെട്ടിൽ നിന്ന് വലിച്ചു കയറ്റുകയായിരുന്നു.

National News: കോവിഡ് ഇന്ത്യ; 14,146 രോഗബാധ, കേരളത്തിൽ 7,955 കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE