മലപ്പുറം: മുന്‍ മന്ത്രി കെടി ജലീലിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി. വാട്‌സാപ്പില്‍ ശബ്‌ദ സന്ദേശത്തിലൂടെയാണ് വധഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് ജലീല്‍ പോലീസില്‍ പരാതി നല്‍കി.
ഹംസ എന്ന് പരിചയപ്പെടുത്തി ആയിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം ഉള്‍പ്പടെ പോലീസിന് കൈമാറിയിട്ടുണ്ട്.
വോയ്‌സ് ക്ളിപ് ആയിട്ടാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. ‘എന്നെ അറിയാമല്ലോ’ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്. മുസ്‌ലിം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും ജലീൽ രൂക്ഷവിമര്‍ശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിന് നേരെ വധഭീഷണി ഉണ്ടായിരിക്കുന്നത്.
Most Read: ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ല; ഹൈക്കോടതി