കെയു ഇഖ്‌ബാൽ അനുസ്‍മരണം; എതിര്‍പ്പുകൾ ഉണ്ടായിട്ടും ഇഖ്ബാല്‍ ഗദ്ദാമക്കൊപ്പം നിന്നു -കമൽ

'റിയാദ് ഇന്ത്യൻ മിഡിയ ഫോറം' സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങ്, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറും റിയാദ്​ ഇന്ത്യന്‍ എംബസി മുൻ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷനുമായ സിബി ജോര്‍ജാണ് ഉൽഘാടനം നിർവഹിച്ചത്.

By Central Desk, Malabar News
Director Kamal at KU Iqbal Remembrance
അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുന്ന സംവിധായകൻ കമൽ
Ajwa Travels

റിയാദ്​: കെയു ഇഖ്ബാലുമായി വിദ്യാര്‍ഥി കാലം മുതല്‍ തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളെ ചേര്‍ത്തുപിടിച്ചിരുന്ന അദ്ദേഹം ഒരു പ്രസ്‌ഥാനമായിരുന്നു എന്നും പ്രമുഖ ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമല്‍ പറഞ്ഞു.

നവംബർ 18ന് ജിദ്ദയിൽ നിര്യാതനായ കെയു ഇഖ്‌ബാൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനും ‘ഗദ്ദാമ’ സിനിമയുടെ രചയിതാവുമായിരുന്നു. അസുഖ ബാധിതനായി അകാലത്തിൽ മരണത്തിന് കീഴടങ്ങിയ ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം നവംബർ 19ന് ജിദ്ദയിൽ തന്നെയാണ് മറവു ചെയ്‌തത്‌. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ റിയാദ് ഇന്ത്യൻ മിഡിയാ ഫോറം സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ കമൽ.

ഇഖ്‌ബാൽ എഴുതിയ ‘ഗദ്ദാമ’ വായിച്ച ഞാന്‍ തന്നെയാണ്​ അദ്ദേഹത്തോ​ട്​ പ്രസ്‌തുത കഥ സിനിമയാക്കാന്‍ ആവശ്യപ്പെട്ടത്​. പ്രവാസി മലയാളികളില്‍ നിന്ന് എതിര്‍പ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഇഖ്‌ബാൽ സിനിമയോടൊപ്പം ഉറച്ചുനിന്നു. സര്‍ഗപ്രതിഭയുടെ ആര്‍ജവമായിരുന്നു അദ്ദേഹത്തിന്. പ്രവാസികളുടെ അഭിമാന കലാകാരനാണ് നഷ്‌ടപ്പെട്ടത്. തങ്ങളുടെ മനസിൽ ഇഖ്‌ബാൽ ഇപ്പോഴും പ്രവാസിയാണെന്നും അദ്ദേഹത്തിന്​ മരണമില്ലെന്നും കമൽ കൂട്ടിച്ചേർത്തു.

‘റിയാദ് ഇന്ത്യൻ മിഡിയ ഫോറം’ പ്രഥമ പ്രസിഡണ്ടായിരുന്ന കെയു ഇഖ്‌ബാൽ മലയാളം ന്യൂസ് പത്രത്തിന്റെ റിയാദ്​ ബ്യൂറോ മുൻ ചീഫുമായിരുന്നു. ഓൺലൈൻ വഴി സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങ് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറും റിയാദ്​ ഇന്ത്യന്‍ എംബസി മുൻ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷനുമായ സിബി ജോര്‍ജാണ് ഉൽഘാടനം നിർവഹിച്ചത്.

Sibi George at KU Iqbal Remembrance
അനുസ്‌മരണ ചടങ്ങ് ഉൽഘാടനം നിർവഹിച്ച് സംസാരിക്കുന്ന സിബി ജോര്‍ജ് ( Ambassador of India to Kuwait)

ഇന്ത്യന്‍ എംബസിയുമായി അടുത്ത് ഇടപഴകിയിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു ഇഖ്ബാലെന്നും എംബസിയുടെ അറിയിപ്പുകള്‍ സൗദിയിലുടനീളം എത്തിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചിരുന്നുവെന്നും സിബി ജോര്‍ജ് പറഞ്ഞു.

മീഡിയ ഫോറം പ്രസിഡണ്ട് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ് വേങ്ങാട്ട് അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു. ഉബൈദ് എടവണ്ണ നിയന്ത്രിച്ച ചടങ്ങിൽ ചീഫ് കോഓഡിനേറ്റര്‍ ഷിബു ഉസ്‌മാൻ സ്വാഗതവും ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

 KU Iqbal
കെയു ഇഖ്‌ബാൽ

പത്ര​പ്രവർത്തകൻ ഹസന്‍ കോയ, സിപി മുസ്‌തഫ (റിയാദ് കെഎംസിസി), സാജിദ് ആറാട്ടുപുഴ (ദമ്മാം മിഡിയ ഫോറം), പിഎം മായീന്‍ കുട്ടി (ജിദ്ദ മീഡിയ ഫോറം), മുഹമ്മദലി മുണ്ടാടന്‍, ശിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കല്‍, ഷക്കീല വഹാബ്, കുഞ്ഞി കുമ്പള, യൂസുഫ് കാക്കഞ്ചേരി, ഇബ്രാഹിം സുബ്ഹാന്‍, ഡോ. ജയചന്ദ്രന്‍, സബീന എം സാലി, അഡ്വ. ആര്‍ മുരളീധരന്‍, അഷ്​റഫ് വടക്കേവിള, ഹിഷാം അബ്​ദുല്‍ വഹാബ് എന്നിവർ അനുസ്‌മരണ യോഗത്തിൽ സംസാരിച്ചു.

KU Iqbal Remembrance by Riyadh Indian Media forum

ടികെ അഷറഫ് പൊന്നാനി, സക്കീര്‍ വടക്കുംതല, മുഹമ്മദ് ബഷീര്‍ മുസലിയാരകം, പദ്‌മിനി യു നായർ, ഡോ. അബ്​ദുല്‍ അസീസ്, ഷാജി ആലപ്പുഴ, ലത്തീഫ് തെച്ചി, റഫീഖ് ഹസന്‍ വെട്ടത്തൂര്‍, നാസര്‍ കാരക്കുന്ന്, ജയന്‍ കൊടുങ്ങല്ലൂര്‍, റഫീഖ് നാസര്‍, അക്‌ബർ വേങ്ങാട്ട്, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, നൗഷാദ് കോര്‍മത്ത്, ശഫീഖ് കിനാലൂര്‍, വിജെ നസ്‌റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, നാദിര്‍ഷാ എന്നിവരും കെയു ഇഖ്‌ബാലിനെ അനുസ്‌മരിച്ച് സംസാരിച്ചു.

Most Read: കാർഷിക നിയമങ്ങൾ റദ്ദാക്കും, ബില്ലിന് അംഗീകാരം; തിങ്കളാഴ്‌ച പാർലമെന്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE