കോവിഡ്; സൊട്രോവിമാബ് ആന്റിബോഡി ചികിൽസയ്‌ക്ക് അനുമതി നൽകി കുവൈറ്റ്

By Staff Reporter, Malabar News
Sotrovimab antibody treatment
Representational Image

കുവൈറ്റ് സിറ്റി: കോവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിൽസ നല്‍കാന്‍ അനുമതി നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസിനും അതിന് മുകളിലും പ്രായമുള്ള രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അധികൃതർ അറിയിച്ചു.

കോവിഡ് രോഗബാധിതർ ഗുരുതരാവസ്‌ഥയിൽ എത്തുന്നതും മരണനിരക്കും 85% കുറക്കാന്‍ സൊട്രോവിമാബ് ചികിൽസയിലൂടെ സാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

അതേസമയം 65 വയസിന് മുകളിലുള്ള രോഗികള്‍ക്ക് ഈ മരുന്ന് സുരക്ഷിതമാണെങ്കിലും ഓക്‌സിജന്‍ ആവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവര്‍ക്ക് ഇത് നല്‍കില്ല.

ശ്വേതരക്‌താണുക്കള്‍ ക്ളോൺ ചെയ്‌ത്‌ നിര്‍മിക്കുന്ന മോണോക്ളോണല്‍ ആന്റിബോഡിയാണ് സൊട്രോവിമാബ്. ഇത് കോവിഡിന്റെ ഇന്ത്യയില്‍ കാണപ്പെട്ട വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളവ തടഞ്ഞുനിര്‍ത്താന്‍ പ്രാപ്‌തമാണെന്ന് ക്ളിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയതായി അധികൃതര്‍ അവകാശപ്പെടുന്നു.

Read Also: 40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവർക്കും വാക്‌സിൻ; മുന്‍ഗണനാക്രമം ഇല്ല

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE