മനുഷ്യ ജീവിതത്തിലെ വിസ്‌മയ ഭാവമാണ് ഭാഷ; ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

By Desk Reporter, Malabar News
Fiesta Arabia - By Madin Academy
'ഫിയസ്‌ത അറബിയ്യ' സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്യുന്നു

മലപ്പുറം: മനുഷ്യ ജീവിതത്തിലെ ഏറ്റവും വിസ്‌മയ ഭാവമാണ് ഭാഷയെങ്കിലും അവ വിവേചനത്തിനും ആസുരതകള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നത് ഈ കാലത്തിന്റെ ദുരന്തമാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

യൂറോപ്പിനെ നവോഥാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ അറബി ഭാഷ ഇന്നേറെ തെറ്റിദ്ധരിക്കപ്പെടുന്നു എന്നത് വൈരുധ്യമാണ്. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് അറബി ഭാഷാ സ്‌നേഹികളില്‍ നിന്ന് ഉണ്ടാവേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.

ഐക്യരാഷ്‌ട്ര സഭയുടെ അന്താരാഷ്‌ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ‘ഫിയസ്‌ത അറബിയ്യ’ ആഘോഷ പരിപാടികള്‍ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ 6 വരെയായിരിക്കും. ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ 15 സെഷനുകളിലായി 34 പഠനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടക്കുക.

സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. സൈഫ് റാഷിദ് അല്‍ ജാബിദി ദുബൈ (പ്രസിഡണ്ട്, യൂണിയന്‍ ഓഫ് അറബ് അക്കാദമിക്‌സ്& സ്‌കോളേഴ്‌സ്) മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസലാമിക് ചെയര്‍ വിവര്‍ത്തന വിഭാഗം മേധാവി അബൂബക്കര്‍ ഹാജി കാരന്തൂര്‍ വിവര്‍ത്തനം; സാധ്യതകളും അനുഭവങ്ങളും എന്ന വിഷയത്തിലൂന്നി സംസാരിച്ചു.

ഡോ. ശൈഖ് സലീം അലവാന്‍ അല്‍ ഹുസൈനി ആസ്‌ത്രേലിയ (ഡയറക്‌ടർ, ഇസ്‌ലാമിക് ഹൈ കൗണ്‍സില്‍), ഡോ. ഹൈതം വസീര്‍ ജോര്‍ദ്ദാന്‍, ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ ഹാരിസി ഒമാന്‍, ശൈഖ് അബ്‌ദുള്ള അലി ഖമീസ് യമന്‍, ഡോ. ഉമര്‍ ബര്‍മാന്‍ അല്‍ജീരിയ, ഡോ. മുഹമ്മദ് മക്കാവി ഈജിപ്‌ത്, ശൈഖ് അബ്‌ദുൽ അലീം ബദ്ദാഇ ഒമാന്‍, ശൈഖ് അലി ഹാനി ജോര്‍ദ്ദാന്‍, ഡോ. ശൈഖ് അബ്‌ദുസ്സമദ് മൊറോക്കോ, ഡോ. അബ്‌ദുല്ലത്തീഫ് ഫൈസി, ഡോ. മുഹമ്മദ് ഫൈസല്‍ രണ്ടത്താണി, ഡോ. ശുക്കൂര്‍ അസ്ഹരി ഊരകം, ഡോ. ഫളലുറഹ് മാന്‍ നിസാമി, ഏബ്ള്‍വേള്‍ഡ് ഡയറക്‌ടർ ഹസ്രത്ത് മൈസൂര്‍, മുഹമ്മദ് ഇഖ്ബാല്‍, സഹ്‌റ ഹോളിഡെയ്‌സ് തലവന്‍ ഇസ്‌മാഈൽ കെ എന്നിവര്‍ വരും ദിവസങ്ങളിൽ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പ്രമുഖരുമായുള്ള അഭിമുഖം, ഭാഷാ പഠന മാതൃകകള്‍, അറബിക് കലിഗ്രഫി വര്‍ക്ക് ഷോപ്പ്, അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളിലെ ഭാഷാ പഠന രീതികള്‍ തുടങ്ങി വിവിധ ഉപയോഗപ്രദ കാര്യങ്ങളും പരിപാടിയോട് അനുബന്ധമായി നടക്കും. വീക്ഷിക്കുന്നതിന് ഈ ലിങ്കിൽ ക്ളിക് ചെയ്യുകയോ യൂട്യൂബിൽ Madin Academy എന്ന് തിരയുകയോ ചെയ്യുക.

Most Read: സമരം തീരാതെ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കർഷക സംഘടനകൾ 

COMMENTS

  1. ما شاء الله … ജീവിതത്തിലാദ്യമായി ഒരു മതത്തിന് സംഭാവന നൽകിയത് ഇവര് തുടങ്ങുന്ന സ്ഥാപനത്തിനാണു..ശരിക്കും ഇദ്ദേഹം മാത്രമാണ് മലബാർ മുസ്‌ലിങ്ങളെ പുരോഗമനപരമായ രീതിയിൽ മുന്നോട്ടു നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE