ലോ വെബിനാര്‍; ഭരണഘടനാ അന്തസത്തയും നിയമപഠന സാധ്യതകളും ചർച്ചചെയ്‌തു

By Desk Reporter, Malabar News
Law Webinar _ Ma'din Academy
Representational image
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ലോ വെബിനാര്‍ ഇന്ത്യയുടെ പരമോന്നത നിയമ സംഹിതയായ ഭരണഘടനയുടെ അന്തസത്തയും നിയമപഠന രംഗത്തെ പുതിയ സാധ്യതകളും ചർച്ചചെയ്‌തു.

നിയമപഠന വിദ്യാർഥികളും നിയമ രംഗത്തുള്ള വിവിധ എന്‍ട്രന്‍സ് പരീക്ഷാര്‍ഥികളുമടക്കം ഓണ്‍ലൈനായി നൂറുക്കണക്കിന് പേര്‍ സംബന്ധിച്ച പ്രോഗ്രാം കോഴിക്കോട് ഡിസ്‌ട്രിക്‌ട്‌ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്‌ജ് എംപി ശൈജല്‍ ഉൽഘാടനം ചെയ്‌തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

ഇന്ത്യന്‍ കോണ്‍സ്‌റ്റിറ്റിയൂഷന്‍, ലീഗല്‍ പ്രൊഫഷന്‍ എന്നീ രണ്ടു സെഷനുകള്‍ക്ക് കോഴിക്കോട് ലോ കോളേജ് അസിസ്‌റ്റന്റ്‌ പ്രൊഫസര്‍മാരായ ഡോ. ലോവെല്‍മാന്‍, പികെ അനീസ് എന്നിവര്‍ നേതൃത്വം നല്‍കി. മഅ്ദിന്‍ അക്കാദമിക് ഡയറക്‌ടർ നൗഫല്‍ കോഡൂര്‍, സിസിഎംവൈ സബ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ലത്തീഫ് പൂവത്തിക്കല്‍, അബ്‌ദുൽ കബീര്‍ അദനി വയനാട് സംബന്ധിച്ചു.

Most Read: കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE