കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലന പരിപാടികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആരംഭിച്ചു. സെക്റ്ററൽ ഓഫീസർമാർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്.
കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാൾ, കളക്റ്ററേറ്റ് കോൺഫറൻസ് ഹാൾ, വടകര മുനിസിപ്പാലിറ്റി ഹാൾ, കൊയിലാണ്ടി മുനിസിപ്പാലിറ്റി ഹാൾ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശീലനം നടന്നത്.
വോട്ടിംഗ് മെഷീൻ കൈകാര്യം ചെയ്യുന്ന വിധം, പോൾ മാനേജർ ആപ്പ് പ്രവർത്തനം തുടങ്ങിയ കാര്യങ്ങളാണ് പരിശീലനത്തിൽ ഉണ്ടായിരുന്നത്. പോളിംഗ് ഓഫീസർ, പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ തുടങ്ങിയവർക്കുള്ള പരിശീലനവും തിങ്കളാഴ്‌ച ആരംഭിച്ചു.
രണ്ട് ഘട്ടമായി രാവിലെയും വൈകീട്ടുമായാണ് നടക്കുന്നത്. സാധാരണ ഗതിയിൽ ആവശ്യമുള്ള പരിശീലനത്തിന് ഒപ്പം കോവിഡുമായി ബന്ധപ്പെട്ട് പോളിംഗ് കേന്ദ്രങ്ങളിൽ പാലിക്കേണ്ട കാര്യങ്ങൾ, പിപിഇ കിറ്റ് ധരിക്കേണ്ട വിധം, ഉപയോഗശേഷം നിക്ഷേപിക്കേണ്ട വിധം തുടങ്ങിയവ സംബന്ധിച്ച് പരിശീലനം നൽകുന്നുണ്ട്. ഡിസംബർ നാല് വരെ ഇത് തുടരും.
Read Also: ‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു