മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളില്‍ പരിശോധന നടത്തി ജില്ലാ പോലീസ് മേധാവി യു അബ്‌ദുല്‍ കരീം. ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ആണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചത്.
ജില്ലയിലാകെ മാവോയിസ്‌റ്റ് ഭീഷണിയുള്ള 87 ബൂത്തുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ എല്ലാം സുരക്ഷ ശക്‌തമാക്കുമെന്ന് എസ്‌പി അറിയിച്ചു.
കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, അരീക്കോട്, നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലെ ബൂത്തുകളിലാണ് എസ്‌പിയും സംഘവും സന്ദര്‍ശനം നടത്തിയത്. ജില്ലയില്‍ സമാധാന പരമായ തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണം ഒരുക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Malabar News: തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലനം ആരംഭിച്ചു