‘മാറ്റിനി ലൈവ്’ ഡയറക്‌ടേഴ്‌സ് ഹണ്ട്; മൂന്ന് സംവിധായകരെയും കൂടി പ്രഖ്യാപിച്ചു!

By Siva Prasad, Special Correspondent (Film)
  • Follow author on
'Matinee Live' Director's Hunt; Three directors announced!
Ajwa Travels

കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി ‘മാറ്റിനി ലൈവ്’ എന്ന ഒടിടി നടത്തുന്ന ഡയറക്‌ടേഴ്‌സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. ആകെ 30 സംവിധായകരെയാണ് ‘മാറ്റിനി ലൈവ്’ ഹണ്ടിലൂടെ തിരഞ്ഞെടുക്കുക. സംവിധായകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരമാണ്.

തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ നടൻ കുഞ്ചാക്കോ ബോബൻ മുൻപ് പ്രഖ്യാപിച്ചിരുന്നു. ഡയറക്‌ടേഴ്‌സ് ഹണ്ടിനായി ലഭിക്കുന്ന വീഡിയോകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 30 വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോക്ക് ‘മാറ്റിനി ലൈവ്’ ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസായി നൽകും. കൂടാതെ പത്ത് സംവിധായകർക്ക് ‘മാറ്റിനി ലൈവ്’ തന്നെ നിർമിക്കുന്ന വെബ്‌സീരിസുകൾ സംവിധാനം ചെയ്യാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

ഡയറക്‌ടേഴ്‌സ് ഹണ്ടിലേക്ക് അയച്ചുകിട്ടുന്നതിൽ നിന്ന് തിരഞ്ഞെടുക്കുന്ന മറ്റു 29 വീഡിയോകൾക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നൽകും. ടോപ്പ് മുപ്പതിലേക്കുള്ള അടുത്ത പത്ത് സംവിധായകരെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത് പേരടങ്ങുന്ന ജൂറിയാണ് ഈ വിജയികളെ തിരഞ്ഞെടുക്കുന്നത്. മാറ്റിനി ഡയറക്‌ടേഴ്‌സ് ഹണ്ടിന്റെ രണ്ടാം റൗണ്ടിലെ മൂന്ന് സംവിധായകരെ പ്രശസ്‌ത സംവിധായകരായ അരുൺ ഗോപിയും, ജൂഡ് ആന്റണി ജോസഫ്, അജയ് വാസുദേവ് എന്നിവരാണ് പ്രഖ്യാപിച്ചത്.

‘മൾട്ടൽ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാകൻ ഉണ്ണി ശിവലിംഗം, ‘നീലിമ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാകൻ മിഥുൻ സിയാം, ‘നിലം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാകൻ അനുവിന്ദ് എന്നിവരെയാണ് പ്രഖ്യാപിച്ചത്. വരുന്ന ദിവസങ്ങളിൽ തുടർച്ചയായ് മറ്റു ഏഴ് പേരുടേയും വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

'Matinee Live' Director's Hunt; Three directors announced!

പ്രമുഖ പ്രൊജക്‌റ്റ് ഡിസൈനറും നിർമാതാവുമായ ബാദുഷയും മറ്റൊരു നിർമാതാവായ ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ചതാണ് ‘മാറ്റിനി ലൈവ്’ ഒടിടി. ഇതിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും പൃഥ്വിരാജുമാണ് മുൻപ് നിർവഹിച്ചിരുന്നത്. പി ശിവപ്രസാദാണ് പദ്ധതിയുടെ പിആർഒ ആയി പ്രവർത്തിക്കുന്നത്.

Most Read: മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു; ഓഡി കാറുടമ സൈജു അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE