ന്യൂഡെൽഹി: ഇന്ത്യ – ചൈന അതിര്‍ത്തി മേഖലയായ ഗാൽവൻ പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്.
ഗാല്‍വാന്‍ മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുക എന്ന ലക്ഷ്യമാണ് സന്ദർശത്തിന് പിന്നിൽ. പ്രദേശത്തെ സേനാ വിന്യാസം അടക്കമുള്ള കാര്യങ്ങള്‍ എംപിമാർ പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ആവശ്യമാണെങ്കില്‍ സമിതി അതിന് ശുപാർശ ചെയ്യും. സൈനികരുടെ നിർദ്ദേശങ്ങളും ആവശ്യങ്ങളും പ്രതിരോധ സമിതി പരിഗണിക്കും.
Also Read: ഗുസ്‌തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 5 മരണം, 2 പേർക്ക് പരിക്ക്