‘ഏഴു ദിവസത്തിനുള്ളില്‍ മാപ്പ് പറയണം’; ഇപി ജയരാജന് വിഡി സതീശന്റെ നോട്ടീസ്

By Desk Reporter, Malabar News
'Must apologize within seven days'; Notice of VD Satheesan to EP Jayarajan
Ajwa Travels

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായിരുന്ന ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്‌ളീല വീഡിയോ നിർമിച്ചത് വിഡി സതീശനാണെന്ന പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

“ഇപി ജയരാജന്‍ പ്രസ്‌താവന പിന്‍വലിച്ച് ഏഴു ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇതിന് തയ്യാറായില്ലെങ്കിൽ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കും,”- നോട്ടീല്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇപി ജയരാജന്‍, തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്‌ളീല വീഡിയോ തയ്യാറാക്കിയത് വിഡി സതീശന്‍ മുഖാന്തരമാണെന്ന് ആരോപിച്ചത്. ”വിഡി സതീശന്റേയും യുഡിഎഫിന്റേയും വികൃത മുഖം ഒരോ ദിവസം കഴിയുംതോറും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്‌ളീല വീഡിയോ തയ്യാറാക്കിയതും സതീശന്‍ മുഖാന്തരമാണെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്‌തമാകുന്നത്,”- എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.

Most Read:  ഭൂകമ്പം; അഫ്‌ഗാനിൽ മരണം 920 കടന്നു, വിദേശസഹായം തേടി താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE