വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റ്; ശ്രേയാംസ് കുമാര്‍ എംപി

By News Desk, Malabar News
dispute in ljd against mv sreyas kumar
MV Shreyams Kumar
Ajwa Travels

വയനാട്: സംസ്‌ഥാനത്തിന്റെ സമസ്‌ത മേഖലകളെയും പുരോഗമനപരമായി സമീപിക്കുന്ന ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക് അവതരിപ്പിച്ചതെന്ന് എംവി ശ്രേയാംസ് കുമാര്‍ എംപി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ മുഖവും വികസനാത്‌മക സമീപനവും സമന്വയിച്ച ബജറ്റ് എന്നതാണ് ഇതിന്റെ സവിശേഷതയെന്നും അദ്ദേഹം പ്രതികരിച്ചു.

വയനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ബജറ്റിലുണ്ട്. കാപ്പി കൃഷിയെ പുനരുദ്ധരിക്കാനും മെഡിക്കല്‍ കോളജ് സ്വപ്‌നം സഫലീകരിക്കാനും ഈ ബജറ്റ് വിഭാവനം ചെയ്യുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. മുന്‍ എംപി വീരേന്ദ്രകുമാറിന് ഉചിതമായ സ്‌മാരകം നിര്‍മിക്കാനുള്ള തീരുമാനത്തെയും അഞ്ചു കോടി രൂപ അതിനുവേണ്ടി വകയിരുത്തിയതിനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമായും യുവജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ ബജറ്റ്. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനും ബജറ്റ് വ്യക്‌തമായ രൂപരേഖ നല്‍കുന്നു. കേരളത്തിന്റെ വികസനക്കുതിപ്പിന് ബജറ്റ് ആക്കം കൂട്ടും. കേരളത്തിന്റെ ചരിത്രത്തിലെ മികച്ച ബജറ്റുകളിലൊന്നായി ഇത് നിലനില്‍ക്കുമെന്നും അദ്ദേഹം വിലയിരുത്തി.

Malabar News: പാലിയേറ്റീവ് ദിനാചരണം; കാസര്‍ഗോഡ് നഗരസഭയില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE