ലൈസൻസില്ലാതെ ധനശേഖരണം പാടില്ല; കർശന മുന്നറിയിപ്പുമായി യുഎഇ

By News Desk, Malabar News
Fundrising
Representational Image
Ajwa Travels

അബുദാബി: ലൈസൻസില്ലാതെ ധനശേഖരണം നടത്തുന്നതിന് എതിരെ കർശന മുന്നറിയിപ്പുമായി യുഎഇ പബ്‌ളിക് പ്രോസിക്യൂഷൻ. റമദാനിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ അതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്‌താവനയിൽ അധികൃതർ വ്യക്‌തമാക്കി.

ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ സംഭാവനകൾ ആവശ്യപ്പെടുന്നത് യുഎഇ ഫെഡറൽ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിലുള്ള ധനസമാഹരണം നടത്തുന്നവർക്ക് 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും തടവും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. പള്ളികളിൽ പണപ്പിരിവ് നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവും 5,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ.

Also Read: സൗദിയിലേക്കുള്ള യാത്രാതടസം നീക്കാൻ നടപടി സ്വീകരിക്കും; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE