വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക്; മഴക്കെടുതി അതിരൂക്ഷം

By Trainee Reporter, Malabar News
Northeastern States inundated by floods
Representational Image
Ajwa Travels

ഗുവാഹത്തി: വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. മെയ് 14 മുതൽ തുടങ്ങിയ മഴയാണ് സംസ്‌ഥാനങ്ങളിൽ ഇപ്പോഴും തുടരുന്നത്. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 25 ആയി.

അസമിലെ  29 ജില്ലകളിലായി ഏഴ് ലക്ഷത്തോളം പേർ നിലവിൽ പ്രളയബാധിതരാണ്. മഴയിൽ വീട് നഷ്‌ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ മേഘാലയിലെ ഗാരോ ഹിൽസിൽ രണ്ട് വ്യത്യസ്‌ത സ്‌ഥലങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടര വയസുള്ള ഒരു കുട്ടിയും മണ്ണിനടിയിലായി.

വെസ്‌റ്റ് ഗാരോ ഹിൽസിലെ ഗാംബെഗ്രെ ബ്ളോക്ക് ഏരിയയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അംഗ കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. കുടുംബത്തിലെ ഗൃഹനാഥനും ഒരു മകനും മാത്രം അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗത്ത് വെസ്‌റ്റ് ഗാരോ ഹിൽസിലെ ബെറ്റാസിങ് മേഖലയിൽ ഉണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ രണ്ടര വയസുള്ള ഒരു ആൺകുട്ടിയാണ് മരിച്ചത്.

ഗാരോ ഹിൽസിൽ കഴിഞ്ഞ ദിവസം രാത്രി പെയ്‌ത കനത്ത മഴയെ തുടർന്നാണ് സംഭവം. അരുണാചൽ പ്രദേശത്തും കനത്ത മഴ തുടരുകയാണ്. ജൂൺ 12 വരെ അസമിൽ കനത്ത മഴക്ക് സാധ്യത ഉള്ളതിനാൽ ഇന്ത്യൻ കാലാവസ്‌ഥാ വകുപ്പ് സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Most Read: കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ; അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE