‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ മൂന്നാം ദിനം; വയനാട്ടിൽ ഹർത്താൽ- സ്‌കൂളുകൾക്ക് അവധി

By Trainee Reporter, Malabar News
'Operation Belur Magna' Day 3; Hartal in Wayanad- Schools off
Rep. Image
Ajwa Travels

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. ഇടവേളകളിൽ ആനയുടെ സിഗ്‌നൽ ലഭിക്കുന്നതിന് അനുസരിച്ച് ട്രാക്കിങ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നുണ്ട്.

നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്‌തമായതിനാൽ സ്‌ഥലവും സന്ദർഭവും ഒത്തുവന്നാൽ ആനയെ ഇന്ന് തന്നെ മയക്കുവെടി വെക്കും. അതേസമയം, ആനയെ പിടികൂടാൻ പറ്റാത്ത സാഹചര്യത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കാടംകൊല്ലി, കുറുവ, പയ്യമ്പള്ളി ഡിവിഷനുകളിലെയും എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ ഇന്നും അവധി നൽകിയിട്ടുണ്ട്.

അതിനിടെ, ആനയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഫാർമേഴ്‌സ് റിലീഫ് ഫോറം (എഫ്ആർഎഫ്) ഇന്ന് വയനാട് ജില്ലയിൽ മനസാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി എന്ന് വിളിക്കുന്ന അജീഷ് (42) കൊല്ലപ്പെട്ടിരുന്നു.

Most Read| ‘ഹൈ റിച്ച് ദമ്പതികൾ’ 19ന് ഇഡിക്കു മുന്നിൽ ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE