ഓപ്പറേഷന്‍ സ്‌ക്രീന്‍; തൃശൂരില്‍ പിഴ ചുമത്തിയത് 124 വാഹനങ്ങള്‍ക്ക്

By News Desk, Malabar News
Cars with cooling paper and curtains will be trapped; Operation Screen from tomorrow
Ajwa Travels

തൃശൂര്‍: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത് തൃശൂര്‍ ജില്ലയില്‍. കൂളിങ് ഫിലിമും കര്‍ട്ടനുകളും ഇട്ടുവന്ന ജില്ലയിലെ മാത്രം 124 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.

എറണാകുളത്ത് 110ഉം തിരുവനന്തപുരത്ത് എഴുപതും കൊല്ലത്ത് എഴുപത്തൊന്നും മലപ്പുറത്ത് നാല്‍പ്പത്തെട്ടും വയനാട് പതിനൊന്നും വാഹനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. പിഴ ചുമത്തിയ ശേഷവും കര്‍ട്ടനുകളും കൂളിഗ് ഫിലിമുകളും നീക്കം ചെയ്‌തില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.

ആദ്യ ഘട്ടത്തിൽ 1250 രൂപയാണ് പിഴ. സംസ്‌ഥാനത്തെ എല്ലാ വാഹനങ്ങളും കൂളിങ് ഫിലിമും കര്‍ട്ടനുകളും ഒഴിവാക്കണമെന്നാണ് ഉത്തരവ്. റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് തുടങ്ങിയ പദ്ധതികള്‍ക്ക് ഒപ്പമാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്‌ക്രീനും കൊണ്ടുവന്നിരിക്കുന്നത്.

Malabar News: ഭെല്‍ ഇഎംഎല്‍ സമരം ആറാം ദിവസത്തിലേക്ക്; കമ്പനി തുറക്കണമെന്ന ആവശ്യം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE