ഓസ്‌മോ ‘ഇവിടം’ ക്യാംപ് ഇന്ന് ആരംഭിക്കും; ഞായറാഴ്‌ച അവസാനിക്കും

By Central Desk, Malabar News
OSMO 'Evidam' camp starts today in Perumanna; It will end on Sunday
Ajwa Travels

കോഴിക്കോട്: മർകസ് റൈഹാൻവാലി അഥവാ ‘ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ്’ (ഓസ്‌മോ) കൂട്ടായ്‌മയുടെ റസിഡൻഷ്യൽ ക്യാംപ് ഇന്ന് പെരുമണ്ണയിലെ CLOUD റിസോർട്ടിൽ നടക്കും.ഇവിടം എന്നാണ് ക്യാംപിന് നൽകിയിരിക്കുന്ന പേര്.

വൈകിട്ട് അഞ്ചിനു മർകസ് അലുംനി പ്രസിഡണ്ട് സിപി ഉബൈദുല്ലാഹ് സഖാഫി ഇവിടം റസിഡൻഷ്യൽ ക്യാംപ് ഉൽഘാടനം നിർവഹിക്കും. അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അതുവഴി സമൂഹത്തിന്റെയും ശാക്‌തീകരണം ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണ് രണ്ടു ദിവസം (ശനി,ഞായർ) നീണ്ടു നിൽക്കുന്ന ഇവിടം റെസിഡൻഷ്യൽ ക്യാംപ്.

മർകസ് റൈഹാൻ വാലിയിൽ (മർകസ്‌ ഓർഫനേജ്) നിന്ന് പഠിച്ചിറങ്ങിയ മൂവായിരത്തോളം വരുന്ന പൂർവ വിദ്യാർഥികൾ, അവരുടെ കുടുംബങ്ങൾ, ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾ, ഓസ്‌മോ ഗൾഫ് ചാപ്‌റ്ററുകൾ, വിവിധ ബാച്ച് കമ്മിറ്റികൾ ഉൾപ്പടെയുള്ളവരുടെ ശാക്‌തീകരണമാണ് പ്രധാന ലക്ഷ്യം.

ഈ ലക്ഷ്യത്തിലേക്ക് ആവശ്യമായ കാര്യങ്ങളുടെ വിശദാംശങ്ങൾ, ആത്‌മീയ ബോധനം, ആവശ്യമായ വിഭവസമാഹരണ പദ്ധതികൾ, സമകാലിക വിഷയങ്ങൾ തുടങ്ങിയവ ക്യാംപ് ചർച്ചചെയ്യും. ഓസ്‌മോ സെൻട്രൽ കാബിനറ്റ്, മെന്റേഴ്‌സ്, സെൻട്രൽ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ് രണ്ടുദിവസം നീണ്ടു നിൽക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നത്.

സിപി സിറാജ് സഖാഫി, സ്വാദിഖ് സഖാഫി പാലാഴി,അഷ്‌റഫ് അരയങ്കോട്, അബ്‌ദുസ്വമദ് യുണിവേഴ്‌സിറ്റി , അബ്‌ദുസ്വമദ് എടവണ്ണപാറ, ടിടി അബ്‌ദുൽ ഗഫൂർ ലത്വീഫി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

Most Read: ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ഹിന്ദുക്കളുടെ ക്ഷേമത്തിന് മാത്രം; മോഹന്‍ ഭഗവത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE