പാളയം മാര്‍ക്കറ്റ്; കോവിഡ് നെഗറ്റീവായവര്‍ക്ക് മാത്രം വ്യാപാരത്തിന് അനുമതി

By News Desk, Malabar News
Malabar News_palayam market
Representation Image
Ajwa Travels

കോഴിക്കോട്: നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ഇന്ന് തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.

കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. കടകളില്‍ നിന്നുള്ള കച്ചവടം പകല്‍ 11 മണി വരെ മാത്രമേ അനുവദിക്കൂ. ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് 11ന് ശേഷം പാളയത്ത് പ്രവേശിക്കാം. താപനില പരിശോധിച്ച ശേഷമേ ആളുകളെ മാര്‍ക്കറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ പാളിയാല്‍ നേരത്തെ മാര്‍ക്കറ്റ് തുറന്നപ്പോഴുണ്ടായ അനുഭവം തന്നെയായിരിക്കും ഉണ്ടാവുക. ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആയിരുന്നു മാര്‍ക്കറ്റ് അടച്ചത്. തുടര്‍ന്ന് ഇന്നാണ് മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

Malabar News: കലക്‌ട്രേറ്റിന് മുമ്പില്‍ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE