പാർട്ടി പ്രതിസന്ധിയിൽ; കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപരിശോധിക്കണം; മൊയീൻ അലി തങ്ങൾ

By News Desk, Malabar News
Party in crisis; Kunhalikutty's decision to resign should be reconsidered; Youth League
Moeen Thangal, Kunhalikkutty
Ajwa Travels

മലപ്പുറം: എംപി സ്‌ഥാനം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കാൻ ഒരുങ്ങുന്ന പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് രംഗത്ത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ലീഗ് നേതൃത്വം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മൊയീൻ അലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

ലോകസഭാ അംഗത്വം രാജി വെക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. നേതാക്കൾക്കും അണികൾക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് ഈ തീരുമാനം പാർട്ടിയെ എത്തിച്ചിട്ടുണ്ട്- മൊയീൻ അലി തങ്ങൾ പറയുന്നു. ഇത് ഒന്നുകൂടി പുനഃപരിശോധിച്ച് പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നതെന്ന് മൊയീൻ അലി തങ്ങൾ പറഞ്ഞു.

മുസ്‌ലിം ലീഗ് മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത ആറ് മാസം കൊണ്ട് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്‌ചവെക്കാൻ സാധിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു തീരുമാനം. അതിൽ എല്ലാവരും ദുഃഖിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയീൻ അലി ശിഹാബ് തങ്ങൾ.

എംപി സ്‌ഥാനം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗമാണ് അംഗീകാരം നൽകിയത്. ഇതിനെതിരെ പ്രതിപക്ഷത്ത് നിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാണക്കാട് കുടുംബത്തിൽ നിന്നും സമാനമായ എതിർപ്പ് ഉണ്ടായത്. പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുകൾ ഉണ്ടെങ്കിലും ഒരു നേതാവ് പരസ്യമായി രംഗത്തെത്തുന്നത് ആദ്യമാണ്.

Also Read: ശോഭ സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE