ചൊവ്വ തൊടുന്ന അഞ്ചാമത്തെ റോവറായി പെഴ്സെവറൻസ്; നാസയുടെ ചൊവ്വാദൗത്യം വിജയകരം

By Staff Reporter, Malabar News
Perseverance rover
ചൊവ്വയിലെത്തിയ പെഴ്‌സെവറന്‍സ് ഭൂമിയിലേക്ക് അയച്ച ആദ്യ ചിത്രം
Ajwa Travels

വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള നാസയുടെ ദൗത്യം വിജയകരം. നാസയുടെ ചൊവ്വാദൗത്യ പേടകമായ പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.25നാണ് റോവർ വിജയകരമായി ചൊവ്വ തൊട്ടത്.

കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 30 കോടി മൈൽ സഞ്ചരിച്ചാണ് പെർസെവറൻസ് ചുവന്ന ഗ്രഹത്തിലെത്തിയത്. 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ ചൊവ്വയുടെ അന്തരീക്ഷത്തിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിൽ ഇറക്കുകയായിരുന്നു.

ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്. ഇതിന് മുൻപ് സോജണർ, ഓപ്പർച്യൂണിറ്റി, സ്‌പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയിൽ ഇറക്കിയിരുന്നു.

ഫ്ളോറിഡയിലെ നാസയുടെ യുഎൽഎ അറ്റ്ലസ്-541ൽ നിന്ന് 2020 ജൂലായ് 30നാണ് ദൗത്യം ആരംഭിച്ചത്. 300 കോടി ഡോളർ ആകെ ചെലവുവരുന്ന ഈ റോവർ ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും വഹിക്കുന്നുണ്ട്.

പ്ളൂട്ടോണിയം ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോവറി(പെഴ്സെവറൻസ്)ന് 2 മീറ്റർ ഭുജം ഉപയോഗിച്ച് താഴേക്ക് തുരക്കാനും പാറക്കഷ്‌ണങ്ങൾ ശേഖരിക്കാനും സാധിക്കും.

നീളം- 3.048 മീറ്റർ
ഉയരം- 2.13
ഭാരം- 1025 കി.ഗ്രാം

അതേസമയം സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സിസ്‌റ്റമായ ഇൻജെന്യുയിറ്റി 2400 ആർപിഎമ്മിൽ കറങ്ങുന്ന കൗണ്ടർറൊട്ടേറ്റിങ് ബ്‌ളേഡുകൾ, കംപ്യൂട്ടറുകൾ, നാവിഗേഷൻ സെൻസറുകൾ, രണ്ട് ക്യാമറകൾ എന്നിവയും ഉൾക്കൊള്ളുന്നു.

ഭാരം- 1.8 കിലോഗ്രാം
ഉയരം- 19 ഇഞ്ച് (.49 മീറ്റർ)

Read Also: ഇന്ധനവിലയിൽ പ്രതികരിച്ചില്ല; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE