തിരുവനന്തപുരം : ഇന്ധനവിലയിൽ സംസ്‌ഥാനത്ത് ഇന്നും വർധന. തുടർച്ചയായ ആറാം ദിവസമാണ് ഇപ്പോൾ പെട്രോൾ-ഡീസൽ വിലയിൽ വർധന തുടരുന്നത്. ഇതോടെ സംസ്‌ഥാനത്തെ ഇന്ധനവില സർവകാല റെക്കോർഡും കഴിഞ്ഞു കുതിക്കുകയാണ്.
പെട്രോൾ ലിറ്ററിന് 30 പൈസയും, ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് വില വർധിച്ചത്. ഇതോടെ കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ പെട്രോളിന് 1 രൂപ 45 പൈസയും, ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്. വില വർധനയെ തുടർന്ന് എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.40 രൂപയാണ് ഇന്നത്തെ വില. അതേസമയം തന്നെ തിരുവനന്തപുരം ജില്ലയിൽ പെട്രോൾ വില 90 കടന്നു.
തുടർച്ചയായ വിലക്കയറ്റത്തെ തുടർന്ന് സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും ഇപ്പോൾ പെട്രോൾ വില 90ന് മുകളിൽ എത്തിയിട്ടുണ്ട്. പ്രതിദിനം ഇന്ധനവില ഉയരുന്നത് മൂലം സംസ്‌ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നുണ്ട്. ഒപ്പം തന്നെ വരും ദിവസങ്ങളിലും ഇന്ധനവിലയിൽ വർധന തുടരാനാണ് സാധ്യത.
Read also : സംസ്‌ഥാനത്തെ ഒന്നാം വർഷ ബിരുദ ക്‌ളാസുകൾ തിങ്കളാഴ്‌ച മുതൽ