സംസ്‌ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

By News Desk, Malabar News
Malabarnews_modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ വിവിധ പദ്ധതികൾ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉൽഘാടനം. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് ഇന്ന് ഉൽഘാടനം ചെയ്യുന്നത്.

2000 മെഗാവാട്ട് പുഗലൂര്‍ തൃശൂര്‍ പവര്‍ ട്രാൻസ്‌മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍ഗോഡ് സോളാര്‍ പവര്‍ പ്രോജക്‌ട്, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്‌മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റര്‍ എന്നിവയൊക്കെ ഇന്നത്തെ ഉൽഘാടനത്തിൽ ഉൾപ്പെടും.

അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് വൈകിട്ട് നാലരക്ക് നഗരസഭ ആസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്നത്. പുതിയ പ്ളാന്റ് കൂടി യാഥാർഥ്യമാകുന്നതോടെ തലസ്‌ഥാനത്തിലെ ജലക്ഷാമത്തിന് പൂർണ്ണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള പ്ളാന്റാണ് പുതിയത്. 56.89 കോടി രൂപ മുടക്കിയ പ്ളാന്റിന്റെ നിർമാണം പൂർത്തിയായത് 15 മാസം കൊണ്ടായിരുന്നു. കേന്ദ്ര- സംസ്‌ഥാന സർക്കാരുകളുടെയും തിരുവനന്തപുരം നഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിലാണ് പ്ളാന്റ് പൂർത്തീകരിച്ചത്.

National News: ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE