വ്‌ളോഗർ റിഫയുടെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്‌ച ലഭിക്കും

By Team Member, Malabar News
Primary Details Of Postmortem Report Of Rifa Mehnu Will Be On Monday
Ajwa Travels

കോഴിക്കോട്: മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്‌ച പോലീസ് സംഘത്തിന് ലഭിക്കും. ഇതോടെ റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ റിഫയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായത്. തുടർന്ന് ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയക്കുകയും ചെയ്‌തു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് ലാബിൽ നടക്കുന്ന രാസപരിശോധനയിൽ ശരീരത്തിൽ വിഷാംശം ഉണ്ടോയെന്നതുൾപ്പടെ പരിശോധിക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ സങ്കീർണതകൾ പരിശോധിച്ച ശേഷമായിരിക്കും റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.

കഴിഞ്ഞ മാർച്ച് 1ആം തീയതിയാണ് റിഫയെ ദുബായിലെ താമസ സ്‌ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാർച്ച് 3ആം തീയതി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുകയും ചെയ്‌തിരുന്നു. ദുബായിൽ വച്ച് റിഫയുടെ പോസ്‌റ്റുമോർട്ടം നടത്തിയിരുന്നില്ല. ഇക്കാര്യം ഭർത്താവ് മെഹ്‌നാസ് മറച്ചു വച്ചതായും റിഫയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിന് പിന്നാലെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് ഇന്നലെ റിഫയുടെ പോസ്‌റ്റുമോർട്ടം നടത്തിയത്.

Read also: ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് മീൻ കഴിച്ച 4 പേർ ആശുപത്രിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE