കാപ്പ ചുമത്താനുള്ള അധികാരം പോലീസിന് നൽകണം, അഴിമതിക്കാരെ പിരിച്ചുവിടണം; ജസ്‌റ്റിസ്‌ രാമചന്ദ്രൻ കമ്മീഷൻ

By Desk Reporter, Malabar News
police_2020 Oct-22
Representational Image
Ajwa Travels

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ജസ്‌റ്റിസ്‌ സി.എൻ രാമചന്ദ്രൻ അധ്യക്ഷനായ പോലീസ്, ജയിൽ പരിഷ്‌കരണ സമിതിയുടെ റിപ്പോർട്ട്. കുറ്റവാളികളെ നിയന്ത്രിക്കാൻ പ്രത്യേക പോലീസ് നിയമം നിർമ്മിക്കണമെന്നും കാപ്പ [Kerala Anti-Social Activities (Prevention) Act 2007] ചുമത്താനുള്ള അധികാരം പോലീസിന് നൽകണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

ഇന്ന് രാവിലെയാണ് 162 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. നിലവിൽ കാപ്പ നിയമപ്രകാരം കുറ്റവാളികളെ ജയിലിൽ അടക്കാനുള്ള അധികാരം ജില്ലാ കളക്‌ടർമാർക്കാണ്. ജില്ലാ കളക്‌ടർമാർ വലിയ തിരക്കുള്ള ഉദ്യോഗസ്ഥരാണ്. അവർക്ക് പലപ്പോഴും ഇക്കാര്യങ്ങൾ കൃത്യമായി നോക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് ജില്ലാ പോലീസ് മേധാവികൾക്ക് ഈ അധികാരം നൽകണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡോ. അലക്‌സാണ്ടർ ജേക്കബ്, ഡോ. പി.വിനോദ് ഭട്ടതിരിപ്പാട് തുടങ്ങിയവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.

Malabar News:  കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു

സംസ്‌ഥാനത്തെ അഴിമതിക്കാരും കഴിവില്ലാത്തവരുമായ പോലീസുകാരെ പിരിച്ചുവിടണം. കുറ്റവാളികളെ നിയന്ത്രിക്കാൻ തമിഴ്‌നാട്, കർണാടക മാതൃകയിൽ സംസ്‌ഥാനത്ത് പോലീസ് നിയമം കൊണ്ടുവരണം. ജയിലിൽ നിന്ന് കുറ്റവാളികളെ വിചാരണക്കായി കൊണ്ടു പോകുമ്പോൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനാൽ പ്രതികളെ ജയിലിൽ തന്നെ കുറ്റവിചാരണ ചെയ്യാനുള്ള അത്യാധുനിക സംവിധാനം ഒരുക്കണമെന്നും സമിതി ശുപാർശ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE