പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

35 വർഷമാണ് ഇദ്ദേഹം തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ 250ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്‌തിട്ടുമുണ്ട്‌. ഹാസ്യതാരമായിട്ടാണ് ഭൂരിഭാഗം സിനിമകളിലും വേഷമിട്ടിരിക്കുന്നത്.

By Trainee Reporter, Malabar News
Manobala passed away

ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. 35 വർഷമാണ് തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ 250ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്‌തിട്ടുമുണ്ട്‌. ഹാസ്യതാരമായിട്ടാണ് ഭൂരിഭാഗം സിനിമകളിലും ഇദ്ദേഹം വേഷമിട്ടിരിക്കുന്നത്.

തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകൾ ഉൾപ്പടെ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഭാരതി രാജയുടെ അസിസ്‌റ്റന്റ്‌ ആയാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക് കാലെടുത്തുവെച്ചത്. 1982ൽ ‘ആഗയാ ഗംഗ’ എന്ന സിനിമയിലൂടെയാണ് മനോബല സ്വതന്ത്ര്യ സംവിധായകനായി രംഗത്ത് വന്നത്. പിന്നീട്, 2000ത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവടുമാറ്റിയത്.

പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. രണ്ടായിരത്തിന്റെ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹൻ, ചന്ദ്രമുഖി, യാരെടി നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ഹിറ്റ് സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ജോമോന്റെ സുവിശേഷമാണ് മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ചിത്രം.

Most Read: ‘ദി കേരള സ്‌റ്റോറി’; ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE