വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം അതിരുകടന്നത്; കാനം

By News Bureau, Malabar News
kanam rajendran
കാനം രാജേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും ഭീകരപ്രവര്‍ത്തനം പോലെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഓഫിസുകള്‍ പരസ്‌പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ ഉണ്ടായിരുന്നു. സമാധാനം തകര്‍ക്കുന്ന ഏതുശ്രമവും കലാപശ്രമമായി വ്യാഖ്യാനിക്കാമെന്നും കാനം രാജേന്ദ്രൻ വ്യക്‌തമാക്കി.

ഇതിനിടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്ന് വ്യക്‌തമാക്കി ഇപി ജയരാജന്‍ രംഗത്തെത്തി. അവർ മദ്യപിച്ചില്ലെന്നാണ് റിപ്പോർട്ടെങ്കിൽ വളരെ സന്തോഷം. പെരുമാറ്റം കണ്ടാൽ അങ്ങനെ ആർക്കും തോന്നും. എത്ര പരിഹാസ്യമാണത്. വിഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ. എയർഹോസ്‌റ്റസ് വരെ അക്രമികളെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ; ഡെൽഹിയിൽ ഇന്നും സംഘർഷം; നേതാക്കൾ കസ്‌റ്റഡിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE