പിണറായിയും കൂട്ടരും മാപ്പ് പറയുംവരെ പ്രതിഷേധം; വൻ പ്രകടനവുമായി കോൺഗ്രസ്

By News Desk, Malabar News
Congress
Representational Image
Ajwa Travels

കൽപറ്റ: എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് വയനാട്ടിലെ കൽപറ്റയിൽ വൻ പ്രകടനവുമായി കോൺഗ്രസ്. കെസി വേണുഗോപാൽ, എംപിമാരായ കെ മുരളീധരൻ, ടിഎൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, രമ്യാ ഹരിദാസ്, ടി സിദ്ദീഖ് എംഎൽഎ, വിടി ബൽറാം തുടങ്ങിയവരും ആയിരക്കണക്കിന് പ്രവർത്തകരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.

പിണറായിയും കൂട്ടരും അക്രമം നിർത്തി മാപ്പ് പറയുംവരെ പ്രതിഷേധം തുടരുമെന്ന് ടി സിദ്ദീഖ് എംഎൽഎ പറഞ്ഞു. വയനാട് ഡിസിസിയിൽ നിന്ന് ആരംഭിച്ച പ്രകടനം കൽപറ്റ നഗരത്തിലേക്കാണ് പോകുന്നത്. കൽപറ്റയിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ നേതാക്കൾ പ്രസംഗിക്കും. പ്രവർത്തകർ സ്വയം നിയന്ത്രിച്ച് കൊണ്ട് മുന്നോട്ട് പോകണമെന്ന് നേതാക്കൾ നിരന്തരം നിർദ്ദേശം നൽകുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ നേരിടാൻ കനത്ത പോലീസ് സന്നാഹത്തെയും സ്‌ഥലത്ത് വിന്യസിച്ചിട്ടുണ്ട്. എന്നാൽ, പോലീസിനെ ഒരു തരത്തിലും പ്രകടനത്തിനിടയിലേക്ക് കടത്തിവിടുന്നില്ല എന്നതും ശ്രദ്ധേയമാണ്. പോലീസ് ഒരു വിധത്തിലും കോൺഗ്രസ് പ്രവർത്തകരെ നിയന്ത്രിക്കേണ്ട എന്ന വാദമാണ് നേതാക്കൾ ഉയർത്തുന്നത്.

Most Read: വൈദ്യുതി നിരക്ക് കൂട്ടി; 50 യൂണിറ്റ് വരെ വർധനവില്ല, പുതിയ നിരക്കുകൾ അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE