കർഷക നിയമത്തിന്റെ നേട്ടങ്ങളെ കുറിച്ച് സമരക്കാർ ചിന്തിക്കണം; കേന്ദ്രമന്ത്രി

By Syndicated , Malabar News
Narendra_Singh_Tomar
The Union Minister for Rural Development, Panchayati Raj, Drinking Water & Sanitation and Urban Development, Shri Narendra Singh Tomar addressing at the launch of the Swachh Sarvekshan (Gramin)- 2017, in New Delhi on August 08, 2017.
Ajwa Travels

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മുറവിളി കൂട്ടുന്ന കര്‍ഷകര്‍ നിയമം നടപ്പാക്കിയാലുള്ള ഗുണങ്ങളെ പറ്റി ആലോചിക്കണമെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭം ശക്‌തമായി തുടരുമ്പോഴാണ് വീണ്ടും നിയമത്തെ ന്യായീകരിച്ച് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെപ്പറ്റി മാത്രമാണ് കര്‍ഷകര്‍ സംസാരിക്കുന്നത്. നിയമങ്ങളുടെ നേട്ടത്തെപ്പറ്റി അവര്‍ മിണ്ടുന്നില്ല. അതിനാലാണ് ഇതുവരെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. ഞങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്‌തിരുന്നു. ഞങ്ങളുടെ നിര്‍ദ്ദേശം അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ കേന്ദ്രത്തിന് മുന്നോട്ട് പോകാമായിരുന്നു’, തോമര്‍ പറഞ്ഞു.

എന്നാൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കർഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്‌ടർ റാലിക്കായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞുവെന്നും റാലിയുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസുമായി ധാരണയിൽ എത്തിയെന്നും കർഷക സംഘടനകൾ അറിയിച്ചിരുന്നു. എന്നാൽ റാലിയുടെ സഞ്ചാര പാത സംബന്ധിച്ച് കർഷക സംഘടനകളിൽ നിന്ന് രേഖാമൂലം അപേക്ഷ ലഭിച്ചാൽ മാത്രമാകും അന്തിമ തീരുമാനമെന്ന് പോലീസ് അറിയിച്ചു.

ഒരു ലക്ഷം ട്രാക്‌ടറുകൾ അണിനിരത്തി ഡെൽഹി നഗരത്തിൽ ജനുവരി 26ന് റാലി നടത്തുമെന്നാണ് കർഷകർ പ്രഖ്യാപിച്ചത്. റാലി സമാധാനപരം ആയിരിക്കുമെന്നും റിപ്പബ്ളിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

Read also: റിപ്പബ്‌ളിക് ദിനം; ഗതാഗത നിർദ്ദേശങ്ങളുമായി ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE