ജനവാസ മേഖലയിലെ ക്വാറികൾ, അകലം 200 മീറ്ററായി കൂട്ടണം; നിയമസഭാ സമിതി

By Desk Reporter, Malabar News
Quarries._2020-Nov-29
Representational Image
Ajwa Travels

തിരുവനന്തപുരം: ജനവാസ മേഖലകളുമായുള്ള ക്വാറികളുടെ (പാറമടകൾ) ദൂരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാ സമിതി. ക്വാറികളുടെ പ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപ്പണി ക്വാറി ഉടമകളുടെ ചിലവിൽ നടത്തണം. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ പരിസ്‌ഥിതി സമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

നിലവിൽ 50 മീറ്ററാണ് ക്വാറികളും ജനവാസ മേഖലകളും തമ്മിലുള്ള കുറഞ്ഞ ദൂരപരിധി. ഇത് 300 മീറ്ററായി ഉയർത്തിയാൽ പോലും ക്വാറികളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ആഘാതത്തിൽ നിന്ന് മുക്‌തമാകാൻ കഴിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൂടാതെ അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്‌തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത് ഒഴിവാക്കി ബ്ളേഡ് കട്ടിംഗ്, ഇലക്‌ട്രിക്‌‌ ഇതര രീതികൾ സ്വീകരിക്കണമെന്നും ഇലക്‌ട്രിക് ‌ഇതര ടെക്നോളോജി ഉപയോഗിക്കാത്തവരുടെ ലൈസൻസ്‌ റദ്ദാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

ക്വാറികൾ ഖനനവ്യവസ്‌ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജനപ്രതിനിധികളും പൊതുപ്രവർത്തകരും വകുപ്പുതല ഉദ്യോഗസ്‌ഥരും ഉൾപ്പെടുന്ന നിരീക്ഷണസമിതി രൂപവൽക്കരിക്കണം. പാറക്കും പാറ ഉൽപന്നങ്ങൾക്കും വില നിയന്ത്രണം കൊണ്ടുവരണം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമ്മാണത്തിന് നിശ്‌ചിത അളവ് പാറ സബ്‌സിഡി നിരക്കിൽ നൽകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ടോ എന്ന കാര്യത്തിൽ വിദഗ്‌ധ സമിതി പഠനം നടത്തണം. പാറമടകളുടെയും ക്രഷറുകളുടെയും പ്രവർത്തനം നിയന്ത്രിക്കാനും വരുമാനച്ചോർച്ച തടയുന്നതിനും ഡ്രോൺമാപ്പിങ്, വാഹനം നിരീക്ഷിക്കുന്നതിനുള്ള ജിപിഎസ് സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read:  ന്യൂനമർദം ശക്‌തമാവുന്നു; ഡിസംബർ മൂന്നുവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE