കാവ്യക്കും കാർത്തികക്കും സ്വപ്‌ന സാക്ഷാൽക്കാരം; രാഹുൽ ​ഗാന്ധി വീടിന്റെ താക്കോൽ കൈമാറി

By Desk Reporter, Malabar News
rahul-gandhi_2020-Oct-19
കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെയും വീടും നഷ്‌ടമായ കാവ്യ- കാർത്തിക സഹോദരിമാർക്കായി പണിത പുതിയ വീടിന്റെ താക്കോലും രേഖകളും രാഹുൽ ​ഗാന്ധി എംപി കൈമാറുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെ നഷ്‌ടപ്പെട്ട സഹോദരികളായ കാവ്യക്കും കാർത്തികക്കും ഇന്ന് സ്വപ്‌ന സാക്ഷാൽക്കാരം. വയനാട് എംപി രാഹുൽ ​ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇവർക്കായി പണികഴിപ്പിച്ച വീടിന്റെ താക്കോൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്നു തന്നെ ഏറ്റു വാങ്ങിയിരിക്കുകയാണ് കാവ്യയും കാർത്തികയും. ഇന്ന് മലപ്പുറത്തെത്തിയ രാഹുൽ ​ഗാന്ധി കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിലാണ് വീടിന്റെ താക്കോലും രേഖകളും സഹോദരിമാർക്ക് കൈമാറിയത്.

കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേർ നഷ്‌ടമായ സഹോദരികളായ കാവ്യയും കാർത്തികയും കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇവരെ ചേർത്ത് പിടിച്ച രാഹുൽ, ഇരുവർക്കും എല്ലാവിധ സഹായങ്ങളും അന്ന് ഉറപ്പ് നൽകിയിരുന്നു. കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയ രാഹുൽ, സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ട കാര്യം ‘ഈ കുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാനൊരു വീട് വേണം’ എന്നതായിരുന്നു. നേതൃത്വം കൃത്യമായും ഭംഗിയായും അത് പൂർത്തീകരിച്ചു.

റോഡിനോട് ചേർന്ന് സ്‌ഥലം വാങ്ങിയാണ് വീട് നിർമ്മിച്ചത്. ഏഴ് ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിന് ചിലവായത്. ഈസ്‌റ്റ് ഏറനാട്‌ സർവ്വീസ് സഹകരണ ബാങ്കാണ് ഭൂമിവാങ്ങി നൽകിയത്.

Related News:  രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി

കാവ്യ ആയുർവേദ നഴ്‌സിംഗ് പഠനവും കാവ്യ ഹോട്ടൽ മാനേജ്മെന്റ് പഠനവും പൂർത്തിയാക്കിയിരിക്കുകയാണ്. കാവ്യയും കാർത്തികയും കോളേജ് ഹോസ്‌റ്റലിൽ ആയതുകൊണ്ട് മാത്രമാണ് അന്ന് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE