കൊച്ചി: കിറ്റെക്‌സില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിശോധന നടത്തുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പതിമൂന്നാം തവണയാണ് കിറ്റെക്‌സില്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധന നടത്തില്ലെന്ന് നേരത്തെ വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പരിശോധന തുടരുകയാണ്.
സര്‍ക്കാരിന്റെയും ഉദ്യോഗസ്‌ഥരുടെയും വേട്ടയാടലിനെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പരിശോധനയെന്ന് എംഡി സാബു എം ജേക്കബ് പറഞ്ഞു. കേരളത്തിലെ കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്‌സില്‍ തുടർച്ചയായി പരിശോധന നടത്തി വീഴ്‌ച റിപ്പോര്‍ട് ചെയ്‌തതിന് പിന്നാലെയാണ് വ്യവസായം കേരളത്തില്‍ നിന്ന് മാറ്റുകയാണെന്ന് കമ്പനി അറിയിച്ചത്. തുടര്‍ന്ന് വിവാദങ്ങള്‍ക്ക് ഒടുവില്‍ കിറ്റെക്‌സില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും കിറ്റെക്‌സില്‍ വീണ്ടും പരിശോധന നടത്തുന്നത്.
Most Read: സ്വർണക്കടത്ത് കേസ് പ്രതിക്ക് ആഫ്രിക്കൻ ഖനിയിൽ നിക്ഷേപം; വീണ്ടും അന്വേഷണം