ആർബിഐ ഇന്നൊവേഷൻ ഹബ് ചെയർപേഴ്‌സണായി ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു

By Staff Reporter, Malabar News
MALABARNEWS-KRIS
Kris Gopalakrishnan
Ajwa Travels

മുംബൈ: റിസർവ് ബാങ്കിന്റെ ഇന്നൊവേഷൻ ഹബ്ബിന്റെ ആദ്യ ചെയർപേഴ്‌സണായി ഇൻഫോസിസ് സഹസ്‌ഥാപകനായ ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു. നിയമനം ആർബിഐ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

ആഗസ്‌റ്റിലാണ് പുതിയ ഇന്നൊവേഷൻ ഹബ് (RBIH) എന്ന ആശയം റിസർവ് ബാങ്ക് മുന്നോട്ട് വെച്ചത്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ പുത്തൻ ആശയങ്ങൾ കണ്ടെത്തുന്നതിനും, സാങ്കേതിക വിദ്യ ഉൾപ്പടെയുള്ള നൂതന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും വേണ്ടിയാണ് പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.

നിലവിൽ ക്രിസ് ഗോപാലകൃഷ്‌ണൻ സ്‌റ്റാർട്ട് അപ്പ് വില്ലേജിന്റെ മുഖ്യ ഉപദേശകനായാണ് പ്രവർത്തിക്കുന്നത്. ചെയർപേഴ്‌സണ് പുറമെ എട്ട് അംഗങ്ങളെയും റിസർവ് ബാങ്ക് കണ്ടെത്തി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇവരുടെ നിയമനം പൂർത്തിയായിട്ടില്ല. അശോക് ജുൻജുൻവാല, എച്ച് കൃഷ്‌ണമൂർത്തി, ഗോപാൽ ശ്രീനിവാസൻ, എപി ഹോത, എം മഹാപാത്ര, ടി രബി ശങ്കർ, ദീപക് കുമാർ, കെ നിഖില എന്നിവരാവും സമിതിയിലെ മറ്റ് അംഗങ്ങൾ.

Read Also: പച്ചക്കള്ളം പൊളിഞ്ഞു, സത്യപ്രതിജ്‌ഞാ ലംഘനം നടത്തി; ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE