‘1921 സ്‌മാരകശിലകൾ’ പ്രകാശനം 26ന്; മലബാര്‍ സമരശതകം ക്യാംപയിൻ ഉൽഘാടനവും

By Desk Reporter, Malabar News
Release of '1921 Smarakasilakal' on the 26th _ Sadiqali Thangal
Representational Image
Ajwa Travels

മലപ്പുറം: മലബാര്‍ സമരം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാകമ്മിറ്റി ആചരിക്കുന്നമലബാര്‍ സമരശതകം ക്യാംപയിനിന്റെ ജില്ലാതല ഉൽഘാടനവും സ്‌മൃതി സെമിനാറും 26ന് (വ്യാഴാഴ്‌ച) ഉച്ചക്ക് 2 മണിക്ക് മഞ്ചേരി നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ നഗറില്‍ നടക്കും.

എസ്‌വൈഎസ്‍ സംസ്‌ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യും. ‘1921 സ്‌മാരകശിലകൾ എന്ന പുസ്‌തക പ്രകാശനവും തങ്ങൾ നിർവഹിക്കും. വിപി മുഹമ്മദലി കിടങ്ങഴി പുസ്‌തകം ഏറ്റുവാങ്ങും. ജില്ലാ പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍ ടിഎച്ച് ദാരിമി ഏപ്പിക്കാടാണ് പുസ്‌തക പരിചയം നിർവഹിക്കുക.

ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നിർവഹിക്കുന്ന ചടങ്ങിൽ എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വ. യുഎ ലത്തീഫ് എംഎല്‍എ, ആര്യാടന്‍ ഷൗക്കത്ത്, പികെ മുബശ്ശിര്‍, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ സ്‌മൃതി സന്ദേശം നല്‍കും. ഓഗസ്‌റ്റ് 27 മുതല്‍ സെപ്‌തംബർ 7 വരെ പഞ്ചായത്ത്/മുന്‍സിപ്പല്‍, മണ്ഡലം തലത്തില്‍ സ്‌മൃതി സംഗമങ്ങള്‍ നടക്കും.

എസ്‌വൈഎസ്‍ ജില്ലാ പ്രസിദ്ധീകരണ സമിതിയുടെ ഗവേഷണ വിഭാഗവും എഴുത്തുകാരും സംയുക്‌തമായി തയ്യാറാക്കിയ പുസ്‌തകമാണ്‌ ‘1921 സ്‌മാരകശിലകൾ‘. ഈ പുസ്‌തകത്തെ അടിസ്‌ഥാനമാക്കിയുള്ള ചരിത്ര ക്വിസ് മൽസരങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സെപ്‌തംബർ 9ന്ക്വിസ് ഫൈനൽ മൽസരവും ക്യാംപയിൻ ജില്ലാതല സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.

Most Read: വ്യവസായ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരും; മന്ത്രി പി രാജീവ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE