റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

By Desk Reporter, Malabar News
Restrictions to rallies and road shows; Election Commission decision today

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണം തുടരണോ എന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്ന് ഉണ്ടായേക്കും. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയും അഞ്ച് സംസ്‌ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ഇന്ന് നടത്തുന്ന ചർച്ചക്ക് ശേഷമാകും തീരുമാനം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് രാഷ്‌ട്രീയ പാർട്ടികൾ.

അതേസമയം, സ്‌ഥാനാർഥി പ്രഖ്യാപനങ്ങളും പ്രചാരണവുമായി വിവിധ രാഷ്‌ട്രീയ പാർട്ടികൾ മുന്നോട്ട് പോകുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് യുപിയിലെ കെയ്രാനയിൽ വീടുകയറി പ്രചാരണം നടത്തും. ഷാമിലിലും ഭാഗ്‌പത്തിലും പാർട്ടി പ്രവർത്തകരുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. ഇന്നലെ യുപിയിലെ മൂന്നാം ഘട്ട സ്‌ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു.

അതിനിടെ ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുകയാണ്. ഉത്തരാഖണ്ഡിലെ സമ്പൂർണ പട്ടികയും പഞ്ചാബിലെ രണ്ടാം ഘട്ട പട്ടികയുമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

ഇന്നലെ രാത്രിയോടെയാണ് ഉത്തരാഖണ്ഡിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചത്. 70 സീറ്റിൽ മൂന്നെണ്ണത്തിൽ ഒഴികെ ധാരണയായെന്നാണ് വിവരം. അതേസമയം, സ്‌ഥാനാർഥി പട്ടികക്ക് പിന്നാലെ പ്രതിഷേധം ഉയർത്തിയ നേതാക്കളെ അനുനയിപ്പിക്കാൻ ഉത്തരാഖണ്ഡിലെ ബിജെപി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.

Most Read:  യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; സിപിഎം പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE